പുന്നക്കൽ: പിണറായി സർക്കാരിന്റെ അഴിമതിക്കും, കെടുകാര്യസ്ഥതക്കും, ദുർഭരണത്തിനും എതിരെ "സർക്കാരല്ലിത് കൊള്ളക്കാർ"
എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് 20/12/2023 ബുധനാഴ്ച വൈകുന്നേരം 3:00 മണിക്ക് മുക്കത്ത് വെച്ച് തിരുവമ്പാടി നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന വിചാരണ സദസ്സ് വിജയിപ്പിക്കുന്നതിനുള്ള യുഡിഎഫ് പുന്നക്കൽ മേഖലാ യോഗം നടത്തി.
ഡി.സി.സി ജനറൽ സെക്രട്ടറി ബാബു കെ. പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. റോബർട്ട് നെല്ലിക്കതെരുവിൽ അധ്യക്ഷത വഹിച്ചു.
അബ്രഹാം വടയാറ്റുകുന്നേൽ, കോയ പുതുവയലിൽ, കെ.ടി മാത്യു, ഷൈനി ബെന്നി, ലിസി സണ്ണി, ജോർജ്കുട്ടി ആലപ്പാട്ടുകുന്നേൽ, കെ.ജെ ജോർജ്, ഷംസുദ്ദീൻ കീഴപ്പാട്ട്, ജൗഹർ പുളിയക്കോട്ട്, ലിബിൻ അമ്പാട്ട്, മുഹമ്മദാലി, മാത്യു അമ്പാട്ട്, തങ്കച്ചൻ മറ്റത്തിൽ പ്രസംഗിച്ചു.
Post a Comment