തിരുവമ്പാടി :
കുഷ്ഠരോഗ നിർമ്മാർജ്ജനത്തിനായി സാമൂഹ്യ ബോധവൽക്കരണം സൃഷ്ടിക്കുന്നതിനും ഈ രോഗത്തേ സംബന്ധിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളും സാമൂഹ്യ അവജ്ഞയും അകറ്റുന്നതിനുമായി നടത്തുന്ന ദേശീയ കുഷ്ഠരോഗ നിർമ്മാർജ്ജന പക്ഷാചരണം - സ്പർശ് 2024 ന്റെ ജില്ലാതല ഉദ്ഘാടനം തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്നു.
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ എം അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജേന്ദ്രൻ എൻ മുഖ്യാതിഥിയായി, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ലതിക. വി.ആർ മുഖ്യപ്രഭാഷണം നടത്തി .
ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലി കൊടുത്തു.
വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹിമാൻ, സ്ഥിരംസമതി അംഗങ്ങളായ ലിസി എബ്രഹാം ,റംല ചോലക്കൽ ,രാജു അമ്പലത്തിങ്ങൽ, മുൻ പ്രസിഡൻറ് മേഴ്സി പുളിക്കാട്ട്, വാർഡ് മെമ്പർ കെ എം മുഹമ്മദലി , അസിസ്റ്റൻറ് ലെപ്രസി ഓഫീസർ സുരേഷ് ടി , ജില്ലാ മാസ് മീഡിയ ഓഫീസർ ഷാലിമ ടി, ജില്ലാ ലാബ് ഓഫീസർ ഇൻചാർജ് റീന, തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.വി പ്രിയ, മുക്കം സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. ആലിക്കുട്ടി, ഹെൽത്ത് സൂപ്പർവൈസർ അബ്ദുൾമജീദ്, പിഎച്ച്എൻഎസ്സ് വിജയശ്രീ, ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ, ഷില്ലി എൻവി ഐസിഡിഎസ്സ് സൂപ്പർവൈസർ ചഷമചന്ദ്രൻ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പ്രീതി രാജീവ്, എന്നിവർ സംസാരിച്ചു.
ലിസ നഴ്സിംഗ് സ്കൂൾ വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ ,ആശാ പ്രവർത്തകർ, അങ്കണവാടി ടീച്ചർമാർ, എൻഎസ്സ് എസ്സ് വളണ്ടിയമാർ, ഗവ: ഐ ടി ഐ വിദ്യാർത്ഥികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികൾക്കായി കുഷ്ഠരോഗത്തെ സംബന്ധിച്ച് ക്വിസ് മത്സരം , പോസ്റ്റർ പ്രദർശനം, കുട്ടികളുടെ കലാപരിപാടികൾ എന്നിവയും അരങ്ങേറി. മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. സമൂഹത്തിൽ കുഷ്ഠരോഗത്തെക്കുറിച്ച് അവബോധം നൽകുന്നതിന് എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് കെ.എം അഷ്റഫ് മാസ്റ്റർ അഭ്യർത്ഥിച്ചു.
Post a Comment