തിരുവമ്പാടി :
തിരുവമ്പാടി നഗര സൗന്ദര്യവൽക്കരണം ലക്ഷ്യമിട്ട് ടൗണിൽ എത്തുന്നവർക്ക് പൂക്കളുടെ വസന്തവും പച്ചപ്പിന്റെ കുളിർമയും പകർന്ന് നൽകാനായി തിരുവമ്പാടി ടൗണിൽ പൂക്കാലമൊരുക്കുകയായിരുന്നു വിദ്യാർത്ഥികൾ.

 സേക്രഡ് ഹാർട്ട് എച്ച്. എസ് നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ നൂറോളം ചെടിച്ചടികൾ തിരുവമ്പാടിയിലെ വ്യാപാരികൾക്ക് കൈമാറി. കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്തുക, സാമൂഹ്യ പ്രതിബദ്ധതയും സഹായ സന്നദ്ധതയും വളർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് കുട്ടികൾ മനോഹരമായ ചെടികൾ ചട്ടികളിൽ നിറച്ച്  അങ്ങാടിയെ വ്യാപാരികൾക്ക് നൽകിക്കൊണ്ട്  
നൻമയുടെ നല്ല പാഠം തീർത്തത്. 

കഴിഞ്ഞ വർഷം ഗ്രീൻ ഗിഫ്റ്റ് എന്ന പേരിൽ നൽകിയ പദ്ധതിയുടെ രണ്ടാം ഘട്ടമാണ് ഇന്ന് പൂർത്തിയാക്കിയത്. ഇവ നഗരത്തിൽ സ്ഥാപിക്കുകയും പൂച്ചെടികളുടെ തുടർന്നുള്ള പരിപാലനം വ്യാപാരികളെ ഏൽപ്പിക്കുകയും ചെയ്തു.   തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എ അബ്ദു റഹിമാൻ തിരുവമ്പാടി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ജിജി കെ തോമസിന് ചെടികൾ നൽകിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അംഗം ലിസി മാളിയേക്കൽ, ഹെഡ് മാസ്റ്റർ സജി തോമസ്, മലയാള മനോരമ റിപ്പോർട്ടർ തോമസ് വലിയ പറമ്പൻ, ബാജി ജോസഫ് കാക്കനാട്ട്,പി.ടി എ പ്രസിഡണ്ട് ജെമീഷ് സെബാസ്റ്റ്യൻ, എം.പി.ടി എ പ്രസിഡണ്ട് ഷീജ സണ്ണി, വി.കെ രവി , ബാലകൃഷ്ണൻ പുല്ലങ്ങോട്ട് , തോമസ് സെബാസ്റ്റ്യൻ, ഐഷ നാസർ,ഫാ. ജോജോ ജോസഫ് , കെ.എം തോമസ്, ഷെറീന വർഗ്ഗീസ്, നല്ല പാഠം കോ.ഓർഡിനേറ്റർമാരായ ടിയാര സൈമൺ , ടെജി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം വഹിച്ചു.

Post a Comment

أحدث أقدم