ഓമശ്ശേരി: ഡോ:എം.കെ.മുനീർ എം.എൽ.എയുടെ നേതൃത്വത്തിൽ ഫെബ്രുവരി 3 മുതൽ 18 വരെ നടക്കുന്ന ഗ്രാന്റ് കൊടുവള്ളി മണ്ഡലം ഫെസ്റ്റിന് ഓമശ്ശേരിയിൽ വിപുലമായ പഞ്ചായത്ത്തല സംഘാടക സമിതി രൂപവൽക്കരിച്ചു.
ഓമശ്ശേരി റൊയാഡ് ഫാം ഹൗസിൽ നടന്ന സംഘാടക സമിതി രൂപവൽക്കരണ യോഗത്തിൽ ജന പ്രതിനിധികൾ,രാഷ്ട്രീയ-വ്യാപാര സംഘടനാ ഭാരവാഹികൾ,വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
മുൻ എം.എൽ.എ.വി.എം.ഉമർ മാസ്റ്റർ ഉൽഘാടനം ചെയ്തു.ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക്,മണ്ഡലം സംഘാടക സമിതി ഭാരവാഹികളായ കെ.കെ.എ.ഖാദർ,എ.കെ.അബ്ദുല്ല,എൻ.സി.ഹുസൈൻ മാസ്റ്റർ,നസീഫ് കൊടുവള്ളി എന്നിവർ പ്രസംഗിച്ചു.യൂനുസ് അമ്പലക്കണ്ടി സ്വാഗതവും സൈനുദ്ദീൻ കൊളത്തക്കര നന്ദിയും പറഞ്ഞു.
പഞ്ചായത്ത് മുൻ പ്രസിഡണ്ട് പി.അബ്ദുൽ നാസർ,സീനത്ത് തട്ടാഞ്ചേരി,എസ്.പി.ഷഹന,കെ.ആനന്ദകൃഷ്ണൻ,പഞ്ചായത്ത് സെക്രട്ടറി എം.പി.മുഹമ്മദ് ലുഖ്മാൻ,കെ.കെ.അബ്ദുല്ലക്കുട്ടി,പി.വി.സ്വാദിഖ്,കെ.പി.അയമ്മദ് കുട്ടി മാസ്റ്റർ,വി.സി.അരവിന്ദൻ,അഷ്‌റഫ് കാക്കാട്ട്(റൊയാർഡ്),ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,പി.വി.അബ്ദുൽ റഹ്മാൻ മാസ്റ്റർ,യു.കെ.അബു ഹാജി,കെ.എം.കോമളവല്ലി,അശോകൻ പുനത്തിൽ,നൗഷാദ് ചെമ്പറ,വേലായുധൻ മാസ്റ്റർ മുറ്റൂളി,സക്കീർ പുറായിൽ,ജ്യോതി ജി.നായർ,അഷ്‌റഫ് ഓമശ്ശേരി,സൂരജ് സുബ്രഹ്മണ്യൻ,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.എം.മധു സൂദനൻ,കെ.അബ്ദുൽ ലത്വീഫ്,വി.മുരളീധരൻ,കെ.വേലായുധൻ,എം.ഷീജ ബാബു,സി.എ.ആയിഷ ടീച്ചർ,അസിസ്റ്റന്റ് കൃഷി ഓഫീസർ പി.കൃഷ്ണദാസ്,ജുബൈർ കൂടത്തായി,മുഹമ്മദ് ഇഖ്ബാൽ പുറായിൽ,സുഹറാബി നെച്ചൂളി,ഷീല അനിൽ കുമാർ,ടി.വി.സ്വീറ്റി,ഹെൽത്ത് ഇൻസ്‌പെക്ടർ ഒ.എം.സുനു,മുഹമ്മദലി സുറുമ,എൻ.പി.മൂസ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് ഇൻചാർജ്ജ് ഫാത്വിമ അബു(ചെയർ),വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി(വർ.ചെയർ),പഞ്ചായത്ത് സെക്രട്ടറി എം.പി.മുഹമ്മദ് ലുഖ്മാൻ(ജന:കൺ),പി.വി.സ്വാദിഖ്(വർ.കൺ),കെ.കരുണാകരൻ മാസ്റ്റർ,കെ.ആനന്ദകൃഷ്ണൻ,പി.കെ.ഗംഗാധരൻ(കൺ),എം.പി.അഷ്‌റഫ്(ട്രഷറർ) എന്നിവരടങ്ങുന്ന 101 അംഗ പഞ്ചായത്ത്തല സംഘാടക സമിതി രൂപവൽക്കരിച്ചു.ഗ്രാന്റ് കൊടുവള്ളി മണ്ഡലം ഫെസ്റ്റിനോടനുബന്ധിച്ച് ഓമശ്ശേരിയിൽ 10 ദിവസം നീണ്ടു നിൽക്കുന്ന കാർഷിക വിപണന പ്രദർശന മേളയും മഡ് ഫുട്ബോളുമാണ് പ്രധാനമായും സംഘടിപ്പിക്കുന്നത്.
ഫോട്ടോ:ഗ്രാന്റ് കൊടുവള്ളി മണ്ഡലം ഫെസ്റ്റിന്റെ ഓമശ്ശേരി പഞ്ചായത്ത്‌തല സംഘാടക സമിതി രൂപീകരണ യോഗം മുൻ എം.എൽ.എ.വി.എം.ഉമർ മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു.
إرسال تعليق