കൂടരഞ്ഞി :
കക്കാടംപൊയിൽ സെന്റ്.മേരിസ് ഹൈസ്കൂളിന്റെ വാർഷികവും,യാത്രയയപ്പ് സമ്മേളനവും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു . 

സ്കൂൾ മാനേജർ ഫാ. ഡാന്റിസ് കിഴക്കരക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട് അനുഗ്രഹ പ്രഭാഷണം നടത്തുകയും സർവീസിൽ നിന്ന് വിരമിക്കുന്ന സിസ്റ്റർ അനിജ സിഎംസി, ജോയി ജോസഫ് എന്നിവർക്കുള്ള ഉപഹാരം വിതരണം ചെയ്യുകയും ചെയ്തു ഹെഡ്മാസ്റ്റർ ഷാജി പി ജെ, വാർഡ് മെമ്പർമാരായ സീന ബിജു,ഗ്രീഷ്മ പ്രവീൺ,പി ടി എ പ്രസിഡന്റുമാരായ ജോസഫ് പി ജെ,ടിന്റു സുനീഷ്, സ്കൂൾ ലീഡർ സാവിയോ സെബാസ്റ്റ്യൻ, അധ്യാപകരായ സി. അലൻ MSMI, സിമി ജോർജ്, സിജു കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു..

Post a Comment

Previous Post Next Post