തിരുവമ്പാടി:
ചെറുകിട വ്യാപാരികൾക്കെതിരെ അമിതമായ ലൈസൻസ് ഫീസ്, നികുതികൾ, നിരന്തരമായി പിഴകൾ ചുമത്തിയും അശാസ്ത്രീയമായ നിയമങ്ങൾ അടിച്ചേൽപ്പിച്ചും സർക്കാറുകൾ ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതികോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് വ്യാപാരികൾ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി .
നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പ്രതിഷേധ പ്രകടനത്തിൽ ആനക്കാംപൊയിൽ, പുല്ലൂരാംപാറ, പുന്നക്കൽ യൂണിറ്റുകളിലെ വ്യാപാരികളും പങ്കെടുത്തു തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണാസമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ജിജി. കെ .തോമസ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് വൈസ് പ്രസിഡണ്ട് സണ്ണി തോമസ് അധ്യക്ഷത വഹിച്ചു കെ. എൻ. ചന്ദ്രൻ , പി.ടി. ഹാരിസ്, ജോൺസൺ അനക്കാംമ്പൊയിൽ, ജയ്സൺ പുല്ലൂരാംപാറ, ആന്റോ ഫിലിപ്പ് പുന്നക്കൽ ,യൂത്ത് വിങ് പ്രസിഡൻറ് ഗിരീഷ് തുടങ്ങിയവർ പ്രസംഗിച്ചു
യൂണിറ്റ് ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പുല്ലങ്ങോട് സ്വാഗതവും അബ്രഹാം ജോൺ നന്ദിയും പറഞ്ഞു.
പി .പി അബ്ദുൽ ഗഫൂർ സിംഗാർ ,ടി ആർ സി റഷീദ് ,ഫൈസൽ ചാലിൽ ,തോമസ് സെബാസ്റ്റ്യൻ, സാഗര രവി, വിജയമ്മ വിജയൻ ജാൻസി ,ആയിഷ, അനൂപ് ,ജോജൂ സൈമൺ, എന്നിവർ നേതൃത്വം നൽകി.
Post a Comment