ഭാഷാ ശ്രീ നൽകുന്ന യു.എ.ഖാദർ സംസ്ഥാന സാഹിത്യ പുരസ്ക്കാരം ശ്രീമതി കെ.ടി. ത്രേസ്യയുടെ യു.എസ്.എ. ഒരു വിജയഗാഥ എന്ന യാത്രാ വിവരണ ഗ്രന്ഥത്തിന്. പ്രശസ്ത നോവലിസ്റ്റ് യു.കെ.കുമാരനിൽ നിന്ന് കെ.ടി. ത്രേസ്യ അവാർഡ് ഏറ്റുവാങ്ങുന്നു.
തിരുവമ്പാടി :
ഭാഷാ ശ്രീയുടെ 2023 ലെ യു എ ഖാദർ സംസ്ഥാന സാഹിത്യ പുരസ്കാരം കെ ടി ത്രേസ്യ ടീച്ചറിന് ലഭിച്ചു.
യു എസ് ഒരു വിജയഗാഥ എന്ന യാത്രാ വിവരണ സഞ്ചാര സാഹിത്യ ഗ്രന്ഥമാണ് അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടത്.
പേരാമ്പ്രയിൽ സംഘടിപ്പിച്ച സാഹിത്യ സമ്മേളനത്തിൽ വെച്ച് പ്രശസ്ത സാഹിത്യകാരൻ യു കെ കുമാരൻ ടീച്ചറിന് അവാർഡ് സമർപ്പണം നടത്തി.
മുൻ വർഷങ്ങളിലും ടീച്ചറിന്റെ രചനകൾക്ക് സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.
കെ ടി ത്രേസ്യ ചേംബ്ലാനിയിൽ തിരുവമ്പാടി സേക്രഡ് ഹാർട്ട് യു പി സ്കൂളിലെ റിട്ടയേർഡ് മലയാളം അദ്ധ്യാപികയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകയുമാണ്.
إرسال تعليق