കൂടരഞ്ഞി : പുഷ്പഗിരി ലിറ്റിൽ ഫ്ലവർ സ്കൂളിൽ 'അവിടെയും ഇവിടെയും' എന്ന പേരിൽ കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാം സംഘടിപ്പിച്ചു.
ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിലെ കാർമൻ റോസ് റോഡ്രിഗ്സ് സലാസർ ആണ് സ്കൂളിൽ എത്തിയത്. വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയും, ചോദ്യങ്ങൾ ചോദിച്ചും സംവദിച്ചു. വിദ്യാഭ്യാസം, ജീവിതരീതി, ഭക്ഷണം,കാലാവസ്ഥ സംസ്കാരം തുടങ്ങിയ മേഖലകളിൽ ആശയങ്ങൾ പങ്കുവെക്കപ്പെട്ടു.
പ്രധാനാധ്യാപികയായ ജെസ്സി കെ.യു ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ ജിബിൻ പോൾ അധ്യക്ഷത വഹിച്ചു. ജിയ മരിയ സാബു, ഡോണ ജോസഫ്, റസീന.എം, പ്രിൻസി പി.ടി, റിൻഷ ഷെറിൻ എന്നിവർ സംസാരിച്ചു.
നല്ല പാഠം കോർഡിനേറ്റർമാരായ ബൈജു എമ്മാനുവൽ, ബിൻസ് പി ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
إرسال تعليق