മുക്കം:  കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മുക്കം ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പണിമുടക്കിന്റെ പ്രചരണാർത്ഥം വിചാരണ സദസ്സ് സംഘടിപ്പിച്ചു.  ജീവനക്കാരനോട് സർക്കാർ കാണിക്കുന്ന  അനാസ്ഥയും, ക്ഷാമബത്ത പുനസ്ഥാപിക്കുന്നതിനും വിലവർദ്ധനവ് തടഞ്ഞുനിർത്തുക, തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ജനുവരി 24ന് സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നത്. മുക്കം എസ്.കെ. പാർക്കിൽ നടന്ന വിചാരണ സദസ്സ് മുക്കം മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് വേണു കല്ലുരുട്ടി ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ. മുക്കം ഉപജില്ലാ പ്രസിഡൻ്റ് ജോളി ജോസഫ് അധ്യഷത വഹിച്ചു. റവന്യൂ  ജില്ലാ പ്രസിഡൻ്റ് ഷാജു പി കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മധു മാസ്റ്റർ, പി.ജെ. ദേവസ്യ, സുധീർ കുമാർ, റോയി തോമസ്, സിജു പി, മുഹമ്മദലി ഇ.കെ., ബിജു മാത്യു, സിറിൽ ജോർജ് , ബിൻസ് പി ജോൺ എന്നിവർ പ്രസംഗിച്ചു.

Post a Comment

أحدث أقدم