സംസ്ഥാന സർക്കാരിന്റെ വ്യാപാരി ദ്രോഹ നടപടികളിൽ പ്രതിക്ഷേധിച്ചു വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം ഏകോപനസമിതി കോടഞ്ചേരി യൂണിറ്റിന്റെ അഭിമുഖ്യത്തിൽ കോടഞ്ചേരി പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി.
ഏകോപനസമിതി മുൻ ജില്ലാ വൈസ് പ്രസിഡന്റ് സി ജെ ടെന്നിസൺ ചാത്തം കണ്ടം ഉത്ഘാടനം ചെയ്തു.
കോടഞ്ചേരി യൂണിറ്റ് പ്രസിഡന്റ് റോബർട്ട് ജോസഫ് അറയ്ക്കൽ അധ്യക്ഷം വഹിച്ചു. മുൻനിയോജകമണ്ഡലം പ്രസിഡണ്ട് പോൾസൺ അറയ്ക്കൽ സ്വാഗതം പറഞ്ഞു. വിവിധ യൂണിറ്റ് പ്രതിനിധികളായ മനോജ് റ്റി കുര്യൻ നെല്ലിപൊയിൽ, കുരിയാച്ചൻ വട്ടപ്പലത്ത് ചെമ്പുകടവ്, ഷാജി കൊടിപ്പാറ മുറമ്പാത്തി, ഷെല്ലി ചാക്കോ പേണ്ടാനത്തു്, ഷൈസു ജോൺ അല്ലക്കുഴ എന്നിവർ പ്രസംഗിച്ചു.
إرسال تعليق