മൂഴിക്കൽ : വേൾഡ് ട്രയാത് ലൺ കോർപ്പറേഷൻ തലത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ, അയേ ൺമാൻ പദവി കരസ്ഥമാക്കിയ വിഷ്ണു പ്രസാദിന് മൂഴിക്കൽ വള്ളത്ത് റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
റസിഡൻസ് അസോസിയേഷൻ സെക്രട്ടറി, ബി. വത്സലകുമാരിയുടെയും, കാലടി സർവ്വകലാശാല മുൻ വൈസ് ചാൻസലർ, ജെ.പ്രസാദ് മാസ്റ്ററുടെയും മകൻ കൂടിയാണ് അപൂർവ്വ ബഹുമതി കരസ്ഥമാക്കിയ വിഷ്ണുപ്രസാദ്.
പ്രസ്തുത യോഗത്തിൽ
റസിഡൻസ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി.പി. എം ശിവപ്രസാദ്. സ്വാഗതം പറഞ്ഞു.
പ്രസിഡന്റ്.ബി. സോമൻ അധ്യക്ഷത വഹിച്ചു.
വിജിലൻസ് സൂപ്രണ്ട് ഓഫ് പോലീസ്, അബ്ദുൽ റസാക്ക് വിഷ്ണുപ്രസാദിന് ഉപഹാരം നൽകി സംസാരിച്ചു.
റസിഡൻസ് അസോസിയേഷൻ മുൻ പ്രസിഡണ്ട് അബ്ദുൽ അസീസ്, കെ എസ് വൈശാഖ്
എന്നിവർ ആശംസ പ്രസംഗം നടത്തി.
ട്രഷറർ കെ. ടി. അബ്ബാസ് പ്രസ്തുത പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.
Post a Comment