തിരുവമ്പാടി:
ജനുവരി 15 പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് തിരുവമ്പാടിയിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന പൈൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റിലേക്ക്  തിരുവമ്പാടിയിൽ കഴിഞ്ഞവർഷം മറിയപുറം റോഡിൽ    ആരംഭിച്ച ഇഖ്റഹ് പബ്ലിക് സ്കൂൾ ബാക്ക് റസ്റ്റ് കൈമാറി.

 സ്കൂൾ പ്രിൻസിപ്പൽ ഷബ്ന ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളും മറ്റു അധ്യാപകരും ചേർന്ന് തിരുവമ്പാടി അങ്ങാടിയിൽ വെച്ചാണ് ബാക്ക് റസ്റ്റ് പാലിയേറ്റീവ് അധികൃതർക്ക് കൈമാറിയത് .

 വിദ്യാർത്ഥികളിൽ ആതുര സേവനത്തിന്റെ മാതൃകകൾ ചെറുപ്പത്തിൽ തന്നെ കാണിച്ചുകൊടുത്തു ശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടെയാണ് വിദ്യാർത്ഥികളുമൊത്ത് ബാക്ക് റസ്റ്റ് കൈമാറിയത് എന്ന് പ്രിൻസിപ്പൽ ശബ്‌ന ടീച്ചർ പറഞ്ഞു. 

മികച്ച സിബിഎസ്ഇ പഠനത്തോടൊപ്പം മതപഠനവും കൊടുത്തുകൊണ്ടാണ് ഇഖ്റഹ് പബ്ലിക് സ്കൂൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. പൈൻ  ആൻഡ് പാലിയേറ്റീവ് വേണ്ടി  പ്രസിഡണ്ട് കെ സി മാത്യു കൊച്ചു കൈപ്പേൽ സ്കൂൾ പ്രിൻസിപ്പൽ നിന്നും സാധനം ഏറ്റുവാങ്ങി.

Post a Comment

أحدث أقدم