കൂടത്തായി :
കൂടത്തായി സെന്റ് മേരീസ് ഹൈ സ്കൂളിലെഎസ്.പി.സി നേതൃത്വത്തിൽ അമ്പെയ്ത്ത് പരിശീലനം ആരംഭിച്ചു.
കുട്ടികളിൽ അയോധന പരിശീലനമെന്ന ലക്ഷ്യം സാഫലീകരിക്കുകയാണ് ലക്ഷ്യം.
അമ്പെയ്ത് ഈ പരിശീലന പരിപാടി മാനേജർ ഫാ. ബിബിൻ ജോസ് ഉദ്ഘാടനം ചെയ്തു.
എസ് പി.സി പി.റ്റി.എ. പ്രിസിഡന്റ് സത്താർ പുറായിൽ അധ്യക്ഷത വഹിച്ചു.
സി.പി ഒ റെജി.ജെ. കരോട്ട് പി.ആർ.ഒ ജോസ് റ്റി എന്നിവർ ആശംസകൾ നേർന്നു.
ആയോധന പരിശീലന കോ.ഓർഡിനേറ്റർ അജേഷ് കെ ആന്റോ നന്ദി അറിയിച്ചു.
തുടർന്ന് സ്കൂളിൽ ഷൂട്ടിങ്ങ് പരിശീലനവും ആരംഭിക്കാൻ തീരുമാനിച്ചു.
ഈ പരിശീലനങ്ങളിൽ പങ്കെടുക്കാൻ താത്പര്യമുള്ള സ്കൂളിന് പുറത്തുള്ളവർക്കും പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.
إرسال تعليق