പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളനത്തിൽ സമസ്ത യുവ നേതാക്കളെ തഴഞ്ഞ സംഭവത്തിൽ സ്വാദിഖലി തങ്ങൾക്ക് കത്ത് നൽകി ഒരു വിഭാഗം സമസ്ത പ്രവർത്തകർ. നേതാക്കളെ തഴഞ്ഞത് വേദനിപ്പിക്കുന്ന കാര്യങ്ങളെന്ന് കത്തിൽ പറയുന്നു. സമസ്ത യുവനേതാക്കളെ പങ്കെടുപ്പിക്കണമെന്നും ആവശ്യമുണ്ട്. പരിഗണിക്കാമെന്ന് സാദിഖലി തങ്ങൾ മറുപടി നൽകിയെന്ന് പ്രവർത്തകർ പറയുന്നു.
എസ്കെഎസ്എസ്എഫ്, എസ്‌വൈഎസ് ജില്ലാ സംസ്ഥാന ഭാരവാഹികളടങ്ങിയ സംഘമാണ് കത്ത് നൽകിയത്. ജാമിഅ നൂരിയ്യയുടെ പ്രസിഡന്റ് ആണ് സാദിഖലി തങ്ങൾ. സമ്മേളന നഗരിയിൽ വെച്ചാണ് കത്തു നൽകിയത്.
إرسال تعليق