തിരുവമ്പാടി :   ആനിക്കാംപൊയിൽ, കരിമ്പ്,പ്രദേശത്ത് തുടർച്ചയായി കാട്ടാനകൂട്ടം കൃഷികൾ നശിപ്പിക്കുന്നു. കരിമ്പ്, പൂമരത്തുംകൊല്ലി സണ്ണിയുടെ കൃഷിസ്ഥലത്ത് കർഷക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പ്രതിരോധ വലയം തീർത്തു. 



കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ  സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായഅംഗവുമായ ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തോമസ് കളത്തൂർ എന്നിവരുടെ  നേതൃത്വത്തിൽ തീപ്പന്തം കത്തിച്ചും ആഴിയിട്ടും പടക്കം പൊട്ടിച്ചും പ്രതിരോധ വലയം തീർത്തു.

 സംസ്ഥന സർക്കാരിൻ്റെ ഭാഗത്തു നിന്നും  കൃഷിനശിച്ച കർഷകർക്ക് യാതൊരുവിധ സഹായവും ലഭിക്കുന്നില്ലെന്നും സ്ഥലം MLA ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നില്ലന്നും കർഷക നേതാക്കൾ കുറ്റപ്പെടുത്തി. വന്യമൃഗശല്ല്യത്തിനു അടിയന്തരമായി  ശാശ്വത പരിഹാരം കാണണമെന്നും   കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും കർഷക കോൺഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നല്കി.
 കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് മനോജ് വാഴേപറമ്പിൽ,  കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി, ജില്ലാ ജന:സെക്രട്ടറി ജുബിൻ ഡോമിനിക്ക്, നിയോജക മണ്ഡലം ജന:സെക്രട്ടറി ബേബിച്ചൻ കൊച്ച് വേലിക്കകത്ത്, സണ്ണി പടപ്പനാനി, സന്തോഷ് എന്നിവർ നേതൃത്വം നൽകി.

Post a Comment

أحدث أقدم