പുതുപ്പാടി: ജില്ലാ മൗണ്ടൈനിങ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ  സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിന്റെ ഫ്ലാഗ് ഓഫ് പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നജുമുന്നിസ ശരീഫ് നിർവഹിച്ചു കോഴിക്കോട് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 250 താരങ്ങൾ  പങ്കെടുത്ത പരിപാടിയിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ ടി എം അബ്ദുറഹ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

 ജില്ലാ ജനറൽ സെക്രട്ടറി  ഉമയൂൺ കബീർ സ്വാഗതം പറഞ്ഞു, ഡ്യൂ ബോൾ അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി ടി കെ സുഹൈൽ, സജി ജോൺ, എബി മാത്യു, പി ടി അബ്ദുൽ അസീസ്,  ഇല്യാസ് സി ടി, പി കെ സുകുമാരൻ, ബഫീർ പിടി, റഫീക്ക് എൻ സി എന്നിവർ പ്രസംഗിച്ചു.

Post a Comment

أحدث أقدم