കൊടുവള്ളി: എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായുള്ള മോഡൽ പരീക്ഷാനടത്തിപ്പിനായി കുട്ടികളോട് പണം വാങ്ങാനുള്ള തീരുമാനത്തിനെതിരെ കെ പി എസ് ടി എ താമരശ്ശേരി വിദ്യാഭ്യാസ ജില്ല ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മോഡൽ പരീക്ഷ നടത്താൻ സർക്കാർ നിർബന്ധിത പിരിവുമായി രംഗത്തിറങ്ങുകയാണെങ്കിൽ തെരുവിൽ ബക്കറ്റ് പിരിവ് നടത്തി ആവശ്യമായ തുക സർക്കാരിൽ ഏൽപ്പിക്കാൻ കെ പി എസ് ടി എ തയ്യാറെടുക്കേണ്ടി വരും. ഒരുഭാഗത്ത് സർക്കാർ ധൂർത്ത് നടത്തുമ്പോൾ പണം പിരിക്കാൻ ഉള്ള തീരുമാനം കുട്ടികളോടുള്ള വെല്ലുവിളിയാണെന്നും പൊതുവിദ്യാലയത്തെ തകർക്കാനുള്ള ഇത്തരം തീരുമാനങ്ങൾക്ക് പൊതുസമൂഹം ശക്തമായ മറുപടി നൽകാൻ തയ്യാറാകണമെന്നും.
വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് പി.സിജു, സെക്രട്ടറി ഒ.കെ.ശരീഫ്
ട്രഷറർ ശ്രീജേഷ് പി.എം എന്നിവർ സംയുക്തമായി വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Post a Comment