ഓമശ്ശേരി: 
കേന്ദ്ര-കേരള സർക്കാരുകളുടെ തെറ്റായവ്യാപാരനയങ്ങൾക്കെതിരെ ഓമശ്ശേരിപഞ്ചായത്ത് വ്യാപാരി വ്യവസായി ഏകോപനമിതിയുടെ നേത്രത്വത്തിൽ ഓമശ്ശേരിഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണസമരം സംഘടിപ്പിച്ചു. 
മാലിന്യസംസ്കരണത്തിന്റെ പേരിൽ വ്യാപാരികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക, അന്യായ ട്രേഡ്ലൈസൻസ്ഫീസ് പിൻവലിക്കുക, നിയമവിരുദ്ധ വഴിയോരകച്ചവടം അവസാനിപ്പിക്കുക, ഓമശ്ശേരി ടൗണിലെ ട്രാഫിക്പരിഷ്കരണം നടപ്പിൽവരുത്തി ഗതാഗതകുരുക്കിന് സക്ഷ്വതപരിഹാരം കാണുക, അശാസ്ത്രീയമായപ്രവർത്തിമൂലം സഞ്ചാരയോഗ്യമല്ലാതായ നടപ്പാതകൾ പുനർനിർമിക്കാനുള്ള ഇടപെടലുകൾ നടത്തുകതുടങ്ങി ഒട്ടനവധിആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് വ്യാപാരികൾ സമരംനടത്തിയത്. 
  കൂടത്തായിയുണിറ്റ് പ്രസിഡന്റ് എകെ കാദിരിഹാജി അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലംപ്രസിഡന്റ് എകെ അബ്ദുള്ള ഉത്‌ഘാടനം ചെയ്തു. മുഹമ്മദലിസുറുമ  ശ്രീനിവാസൻആലിന്തറ  സലിംവെളിമണ്ണ   എംപി അഷ്‌റഫ്   സൂപ്പർ അഹമ്മദ്കുട്ടിഹാജി  വിവി ഹുസ്സൈൻ   കെ വേലായുധൻ  യൂസുഫ്പാപ്പാസ്   മൻസൂർ  കെ ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post