ഓമശ്ശേരി :
അൽ ഇർശാദ് സിൽവർ ജൂബിലി - 'സിൽവറൻസ്' ഉദ്ഘാടന സംഗമം പ്രൗഢമായി. ഓമശ്ശേരി ബസ് സ്റ്റാന്റിൽ വെച്ച് നടന്ന പരിപാടി അബ്ദുള്ള സഅദി ചെറുവാടി ഉദ്ഘാടനം നിർവഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ അലി അബ്ദുള്ള മുഖ്യപ്രഭാഷണം നിർവഹിച്ചു.
കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടയിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ അൽ ഇർശാദ് സാധ്യമാക്കിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അൽ ഇർഷാദ് ചാരിറ്റബിൾ സൊസൈറ്റിയുടെ ചെയർമാൻ സി കെ ഹുസൈൻ നീബാരി അധ്യക്ഷത വഹിച്ചു.
ഇബ്രാഹിം സഖാഫി താത്തൂർ, സി കെ ഖാസിം, സത്യ നാരായണൻ മാസ്റ്റർ, സമദ് നരിപ്പറ്റ, ചേറ്റൂർ ബാലകൃഷ്ണൻമാസ്റ്റർ, എളമന ഹരിദാസൻ, പി പി കുഞ്ഞായിൻ,എ കെ ശ്രീധരൻ തുടങ്ങിയവർ സംബന്ധിച്ചു. വി ഹുസൈൻ മേപ്പള്ളി സ്വാഗതവും ഓ എം ബഷീർ സഖാഫി നന്ദിയും പറഞ്ഞു
إرسال تعليق