റിയാദ് :
 സൗദിയില്‍ നിന്ന് റീഎൻട്രി വിസയില്‍ പോയി മടങ്ങാത്തവര്‍ക്കുള്ള മൂന്ന് വര്‍ഷ പ്രവേശന വിലക്ക് നീക്കിയെന്ന് റിപ്പോര്‍ട്ട്.
സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് (ജവാസത്ത്) വൃത്തങ്ങളില്‍ നിന്ന് അറിവായതെന്ന നിലയില്‍ പ്രാദേശിക പത്രം അല്‍വത്വൻ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സൗദിയില്‍ തൊഴില്‍ വിസയിലെത്തിയ ശേഷം എക്സിറ്റ് റീഎൻട്രി വിസയില്‍ പുറത്തുപോയി വിസയുടെ കാലാവധിക്കുള്ളില്‍ തിരിച്ചുവരാത്തവര്‍ക്ക് മൂന്ന് വര്‍ഷത്തെ പ്രവേശന വിലക്കുണ്ട്. അതൊഴിവാക്കി എന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ വിവിധ മേഖലകളിലെ കര, വ്യോമ, കടല്‍ പ്രവേശന കവാടങ്ങളിലെ പാസ്പോര്‍ട്ട് ഓഫീസുകളെ ഇത് സംബന്ധിച്ച്‌ വിവരമറിയിച്ചതായി പാസ്പോര്‍ട്ട് വകുപ്പിനെ ഉദ്ധരിച്ച്‌ അല്‍വത്വൻ പത്രവാര്‍ത്തയില്‍ പറയുന്നു. 

ചൊവ്വാഴ്ച മുതല്‍ ഈ നിരോധം റദ്ദാക്കാൻ ആവശ്യപ്പെട്ട് എല്ലാവകുപ്പുകളെയും പ്രവേശന കവാടങ്ങളെയും ഇത് സംബന്ധിച്ച്‌ വിവരം അറിയിച്ചതായും പറയുന്നു.
എന്നാൽ ചില കർശന നിബന്ധനകൾക്ക്​ വിധേയമായിട്ടാണ് പ്രവേശന വിലക്ക് നീക്കുക.​

കൃത്യസമയത്ത് മടങ്ങാൻ പ്രതിജ്ഞാബദ്ധരായ തൊഴിലാളികൾ മടങ്ങി വരാത്തതിനാൽ കമ്പനികളുടെ പ്രവർത്തനങ്ങൾ താളം തെറ്റുന്ന സ്ഥിതിയിൽ വ്യസായികളുടെയും സംരംഭകരുടെയും ആവശ്യത്തെ തുടർന്നാണ്​ ഗവൺമെൻറ്​ പ്രവേശന വിലക്ക്​ ഏർപ്പെടുത്തിയിരുന്നത്​. റീഎൻട്രിയിൽ പോയി നിശ്ചിത കാലയളവിനുള്ളിൽ തിരിച്ചുവരാത്തവർക്ക്​ സൗദിയിലേക്ക്​ പ്രവേശനത്തിന്​ മൂന്ന്​ വർഷത്തെ വിലക്കാണ്​​ പാസ്​പോർട്ട്​ വകുപ്പ്​ ഏർപ്പെടുത്തിയിരുന്നത്​. തൊഴിലാളികൾ തിരിച്ചുവരാത്തത്​ തൊഴിലുടമകൾക്ക്​ വലിയ സാമ്പത്തിക ചെലവുകൾ വരുത്തിയിരുന്നതിനാൽ ഈ തീരുമാനം അവർക്ക്​ അനുകൂലമായിരുന്നു​.



തൊഴിൽ കരാർ നിലനിൽക്കെയാണ്​ സ്വദേശത്തേക്ക്​ അവധിക്ക്​ പോകാൻ എക്സിറ്റ് റീ എൻട്രി വിസകൾ നേടിയിരുന്നത്​. എന്നാൽ പോയ ശേഷം മടങ്ങാത്തത്​ കരാർ ലംഘനവും ജോലിക്കാരില്ലാതെ സ്ഥാപനത്തി​െൻറ പ്രവർത്തനം പ്രതിസന്ധിയിലാക്കുന്നതുമാവും. തൊഴിലാളികളുടെ ഇഖാമ, വർക്ക് പെർമിറ്റ്​, റീഎൻട്രി വിസ ഫീസുകൾ, വിമാന ടിക്കറ്റ് ചാർജ്​​ തുടങ്ങിയവ ഉൾപ്പടെ വലിയ ചെലവ്​ വരുത്തിയാണ്​ തൊഴിലാളി​ അവധിക്ക്​ നാട്ടിൽ പോകുന്നത്​. തിരിച്ചുവരാതാവുന്നതോടെ ഈ നഷ്​ടവും തൊഴിലുടമ സഹിക്കേണ്ടിവരുന്നു. നിയമവിരുദ്ധമായ കാരണത്താൽ തൊഴിൽ കരാർ അവസാനിപ്പിക്കുന്നത്​ തൊഴിലാളിയുടെ ഭാഗത്തുനിന്നുള്ള ലംഘനമായാണ്​ കണക്കാക്കുന്നതും.


എന്നാൽ പുതിയ ചില നിബന്ധനകളുടെ അടിസ്ഥാനത്തിലാണ്​ പ്രവേശന വിലക്ക്​ ഒഴിവാക്കാൻ ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നതെന്നും അൽവത്വൻ പത്രവാർത്തയിൽ പറയുന്നു.


Post a Comment

Previous Post Next Post