പുതുപ്പാടി: പുതുപ്പാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

 പരിപാടിയുടെ ഉദ്ഘാടന കർമ്മം കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ  അംബിക മംഗലത്ത് നിർവഹിച്ചു. 

പി.ടി. എ പ്രസിഡണ്ട് ഒതയോത്ത് അഷറഫ് അധ്യക്ഷനായിരുന്നു. കരാട്ടെ മാസ്റ്റർ അബ്ദുൾ നാസർ പരിപാടിയുടെ വിശദീകരണം നടത്തി.

 ഗ്രാമപഞ്ചായത്ത് അംഗം അമൽരാജ് , സ്റ്റാഫ് സെക്രട്ടറി അബ്ദുൾ മജീദ് , SRG കൺവീനർ മഞ്ജുഷ .പി വി എന്നിവർ ആശംസകൾ അറിയിച്ചു. കൺവീനർ മിത എം കെ നന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post