കോഴിക്കോട് : മതവിധികൾ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പണ്ഡിതന്മാർക്കുനേരെ കള്ളക്കേസുകൾ ചുമത്തി നിയമക്കുരുക്കിൽപ്പെടുത്താനുള്ള നീക്കം ചെറുക്കുമെന്ന്​ സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല പ്രവർത്തക സമിതി. 
സമസ്ത സെക്രട്ടറി ഉമ്മർ ഫൈസി മുക്കത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത പൊലീസ് നടപടി പ്രതിഷേധാർഹമാണ്​.

ഉമർ ഫൈസിയുടെ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നതല്ല. അഴിഞ്ഞാട്ടക്കാർ എന്നത് സദാചാര ബോധമില്ലാത്തവർ എന്ന അർഥത്തിലാണ് അദ്ദേഹം സംസാരിച്ചത്. ഇസ്‍ലാമിക നിയമങ്ങളിൽ സദാചാരത്തിന്‍റെ മാർഗം വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് പാലിക്കാത്തവരെയും സദാചാരബോധം ഉൾക്കൊള്ളണമെന്ന് ആഗ്രഹിക്കുന്നവരെയും മാത്രമാണ് ആ പരാമർശം ബാധിക്കുക. പണ്ഡിതരെ നിയമക്കുരുക്കിൽപ്പെടുത്തി മതപ്രബോധനം തടയാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന്​ യോഗം വ്യക്തമാക്കി. ജില്ല പ്രസിഡന്‍റ്​ എ.വി. അബ്ദുറഹിമാൻ മുസ്‍ലിയാർ അധ്യക്ഷത വഹിച്ചു.

Post a Comment

Previous Post Next Post