തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു.പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലിസി മാളിയേക്കൽ അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ രാജു അമ്പലത്തിങ്കൽ, റംല പോലക്കൽ,ബ്ലോക്ക് പഞ്ചായത്തംഗം ബാബുകളത്തൂർ, മുൻ പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, മുഹമ്മദലി കെ.എം ആശംസകൾ നേർന്നു.

പരിനഞ്ച് വിഷയമേഖലകളിലായി വർക്കിംഗ് ഗ്രൂപ്പുകൾ യോഗം ചേർന്ന് കരട് പദ്ധതി നിർദ്ദേശങ്ങളും സ്ഥിതിവിവര കണക്കുകളും തയ്യാറാക്കി അവ ഗ്രാമസഭകളിൽ ചർച്ച ചെയ്ത് ഗ്രാമസഭാ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് കരട് പദ്ധതി തയ്യാറാക്കിയാണ് വികസന സെമിനാറിലേക്ക് ചർച്ചകൾക്കായി വെച്ചത്.വികസന സെമിനാറിലെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് ആസൂത്രണ സമിതി ചേർന്ന്, സ്റ്റാന്റിംഗ് കമ്മിറ്റികളുടെ നിർദേശങ്ങൾ കൂടി പരിഗണിച്ച് അന്തിമ പദ്ധതിക്ക് ജനുവരി 15 നകം ഭരണസമിതി രൂപം നൽകുമെന്നും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ അറിയിച്ചു.

ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് സ്വാഗതവും അസി.സെക്രട്ടറി റീന നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post