മുക്കം നഗരസഭാതലത്തിൽ നടന്ന എൽപി കായികമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ കായിക പ്രതിഭകളെ ആദരിക്കുന്നതിനു വേണ്ടി സ്കൂളിൽ സംഘടിപ്പിച്ച സ്വീകരണ യോഗം സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു.

ഓമശ്ശേരി:
മുക്കം നഗരസഭാതലത്തിൽ നടന്ന എൽ പി വിദ്യാർഥികളുടെ കായിക മേളയിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിലെ കായിക താരങ്ങൾക്ക് പി ടി എ യുടെ നേതൃത്വത്തിൽ സ്കൂളിൽ സ്വീകരണം നൽകി.


സ്വീകരണ യോഗം സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിസന്റ് അബ്ദുൾ സത്താർ അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യാപകരായ ബിജു മാത്യു ,വിമൽവിനോയി , ഷാനിൽ പി എം, നമിത ജോസഫ് , സ്കൂൾ ലീഡർ റിച്ചാർഡ് സോബിൻ എന്നിവർ പ്രസംഗിച്ചു.
വേനപ്പാറ അങ്ങാടിയിലേക്കു നടന്ന സ്വീകരണ ഘോഷയാത്രക്ക് കായിക താരങ്ങളായ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും - നേതൃത്വം നൽകി

Post a Comment

Previous Post Next Post