കൈതപ്പൊയിൽ: കൈതപ്പൊയിൽ ജി എം യു പി സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചുള്ള ലോഗോ പാഠം 75 പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  നജുമുന്നീസ ഷെരീഫ് പ്രകാശനം ചെയ്തു.

ചടങ്ങിൽ വാർഡ് മെമ്പർ  രാധ ടീച്ചർ അധ്യക്ഷത വഹിച്ചു. 
സംഘാടക സമിതി വർക്കിംഗ് കൺവീനർ  സി.എ.മുഹമ്മദ്, വർക്കിംഗ് ചെയർമാൻ  ബാബു പി.കെ, എസ് എം സി ചെയർമാൻ  അശ്റഫ് സി,  ഇസ്മായിൽ റാവുത്തർ മാസ്റ്റർ,  പരീത് മാസ്റ്റർ, ലോഗോ രൂപകൽപ്പന ചെയ്ത ഷാജി എം സാമുവൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 

ഹെഡ്മാസ്റ്റർ ബെന്നി കെ.ടി സ്വാഗതവും പ്രോഗ്രാം കമ്മറ്റി ചെയർമാൻ   സി.കെ ബഷീർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post