തിരുവമ്പാടി : പ്രത്യാശയുടെ നാലാം വാർഷം,മാറ്റുകൂട്ടാൻ നാൽപതിന കർമ്മ പദ്ധതി എന്ന സന്ദേശം ഉയർത്തി പിടിച്ച് ഗ്രാമ പഞ്ചായത്ത് ഒരു വർഷം നീണ്ടു നിൽക്കുന്ന 'വേഗം പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചു.
വിഷൻ വിത്ത് ഈസി ഗുഡ് ഗവേണൻസ് ടു ആൾ മാൻകൈന്റ്(VEGAM ) എന്ന ലക്ഷ്യമാണ് പദ്ധതി മുന്നോട്ട് വെക്കുന്നത്. പദ്ധതിയുടെ ഭാഗമായി 2024 വർഷത്തിൽ നാൽപതിന കർമ്മ പദ്ധതികൾ നാടിനു സമർപ്പിക്കും. പദ്ധതിയുടെ ലോഗോ പ്രകാശനം ബ്ലോക്ക് പഞ്ചായത്തംഗം ബാബു കളത്താൻ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിന് നൽകി നിർവ്വഹിച്ചു.
സമവായ ഗ്രാമം സോൾവ്ഡ് ഡെസ്ക് പരാതി പരിഹാര സംവിധാനം,ജീവനം സംരംഭ വികസന പദ്ധതി,ലൈബ്രററി സമർപ്പണം,വെട്ടം പദ്ധതി നാലാംഘട്ടം,ജൈവഗ്രാമം,കാർബൺ ന്യൂട്രൽ
പദ്ധതി,അനുമോദനം,ഹോമിയൊ ഡിസ്പൻസറി സമർപ്പണം,ടേക് എ ബ്രേക്ക് വിശ്രമ കേന്ദ്രം സമർപ്പണം,പബ്ലിക്ക് ഹെൽത്ത് ബ്ലോക്ക് സമർപ്പണം,ജൈവവള നിർമ്മാണ യൂണിറ്റ് സമർപ്പണം,ആനക്കാംപൊയിൽ ഗവ.എൽ പി സ്കൂൾ അടുക്കള സമർപണം, മെഗാ മെഡിക്കൽ ക്യാമ്പ് ,
റിയാബിലിറ്റേഷൻ സെന്റർ സമർപ്പണം, ഒപ്പം -വയോജന ക്ഷേമ പദ്ധതി,
ഭിന്നശേഷി കലോത്സവം,
അങ്കണവാടി കലോത്സവം,
സമ്പൂർണ പെൻഷൻ ഗ്രാമം,പകൽ വീട് സമർപ്പണം,പാതിരമണ്ണ് സ്റ്റേഡിയം സമർപ്പണം, ക്രാഡിൽ അങ്കണവാടി സമർപ്പണം,
ഷീ മാർക്കറ്റ് സമർപ്പണം,,ഹരിത കർമ്മസേന വാഹനം സമർപ്പണം,ജൈവ വളം ബ്രാന്റിംഗ് ,
ഗെയിംസ് ഫെസ്റ്റ്,
വയോജനോത്സവം,അങ്കണവാടികൾക്ക് ബേബി ചെയർ, കോഫി ഹൗസ്, സമർപ്പണം,സബ്സെന്റുകൾ സമർപ്പണം,താഴെ തിരുവമ്പാടി ബസ് കാത്തിരിപ്പ് കേന്ദ്രം / വിശ്രമ കേന്ദ്രം സമർപ്പണം,അങ്കണവാടി മുകൾ നില സമർപ്പണം,
ഓപ്പൺ ജിം സമർപ്പണം,ചിൽഡ്രൻസ് പാർക്ക് സമർപ്പണം,ബസ് സ്റ്റാന്റ് നവീകരണം,പാലിയേറ്റിവ് കുടുംബ സംഗമം,
ടൗൺ ഡ്രൈനേജ് സമർപ്പണം,ട്രാക്ക് - സമഗ്ര കായിക പദ്ധതി,സ്കൂൾ കുട്ടികൾക്ക് പ്രഭാത ഭക്ഷണം പദ്ധതി,ഗോത്രസാരഥി,
ബൊക്കാഷി ബക്കറ്റ് വിതരണം തുടങ്ങിയ നാൽപതിന പദ്ധതികളാണ് നടപ്പിലാക്കുക.
ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ , സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, റംല ചോലക്കൽ, സെക്രട്ടറി ബിബിൻ ജോസഫ് ,മറ്റു ജനപ്രതിനിധികൾ, നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment