കോഴിക്കോട് : ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കുന്നതിൻറ് ഭാഗമായി കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ താമരശ്ശേരിയിൽ ഭരണഘടനാ സംരക്ഷണ റാലി സംഘടിപ്പിക്കുന്നു.
രാജ്യത്തിന്റെ ബഹുസ്വരതയും റിപ്പബ്ലിക്കൻ മൂല്യങ്ങളും സംരക്ഷിക്കണമെന്ന പ്രഖ്യാപനവുമായാണ് റാലി നടക്കുന്നത്. ഭരണഘടന അനുശാസിക്കുന്ന മതേതരത്വവും സ്നേഹവും സാഹോദര്യവും നിലനിർത്താൻ ആവശ്യമായ നടപടികളാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാവേണ്ടത്. ഭരണ ഘടന അനുശാസിക്കുന്നത് പോലെ ഉചിതമായി തോന്നുന്ന മത വിശ്വാസത്തോടും മൂല്യങ്ങളോടും ചേർന്ന് നിന്ന് ജീവിക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് തീർത്തും ആശങ്ക ഉണ്ടാക്കുന്നതാണ്.
നാളെ വൈകിട്ട് 4 മണിക്ക് താമരശ്ശേരി കാരാടിയിൽ നിന്നും തുടങ്ങി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് അവസാനിക്കുന്ന ജില്ലാ റാലിയിൽ കേരള മുസ്ലിം ജമാഅത്ത്,എസ് വൈ എസ്, എസ് എസ് എഫ്, സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ, സുന്നി മാനേജ്മെൻറ് അസോസിയേഷൻ നേതാക്കൾ നേതൃത്വം നൽകും.
കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം നിർവഹിക്കും.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ അലി അബ്ദുള്ള, എസ് വൈ എസ് കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഡോ. അബ്ദുൽ ഹക്കീം അസ്ഹരി റാലിയെ അഭിസംബോധന ചെയ്യും.
മുസ്തഫ പി. എറയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തും. കെ കെ അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ,മജീദ് കക്കാട്, ടി കെ അബ്ദുറഹ്മാൻ ബാഖവി, ഡോ. അബ്ദുസ്സബൂര് ബാഹസൻ അവേലം, സയ്യിദ് കെ. വി മുഹമ്മദ് ബുഖാരി ,എ. കെ. സി. മുഹമ്മദ് ഫൈസി, ജി. അബൂബക്കർ, ജലീൽ സഖാഫി കടലുണ്ടി,മുനീർ സഖാഫി ഓർക്കാട്ടേരി, റാഫി അഹ്സനി കാന്തപുരം, സി.എം. യൂസഫ് സഖാഫി, അബ്ദുൾ നാസർ സഖാഫി അമ്പലക്കണ്ടി, സലീം അണ്ടോണ, ബി.സി. ലുഖ്മാൻ ഹാജി, കുഞ്ഞബ്ദുള്ള കടമേരി ,അഫ്സൽ ഹുസൈൻ പറമ്പത്ത് തുടങ്ങിയവർ സംബന്ധിക്കും.
إرسال تعليق