ഓമശ്ശേരി:
ഓമശ്ശേരിയിലെ താറുമാറായി കിടക്കുന്ന ഡ്രൈനേജ് പ്രശ്നത്തിന് പരിഹാരമാവാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ താഴെ ഓമശ്ശേരിയിലെ ഒരു കൂട്ടം ആളുകൾ ഡ്രൈനേജ് കെട്ടി അടച്ചത് കാരണം ദുർഗന്ധം മൂലം താഴെ ഓമശ്ശേരിയിലെ കച്ചവടക്കാർ വലിയ ദുരിതം അനുഭവിക്ക
യാണ് സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് അശാസ്ത്രീയമായ റോഡ് പണി മൂലം ദൂരിതത്തിലായ കച്ചവടക്കാർ ഈ ദുർഗ്ഗന്ധവും കൂടി സഹിച്ച് കടകൾ തുറന്ന് പ്രവർത്തിക്കാൻ കഴിയാതെ അടച്ചിടേണ്ടുന്ന സ്ഥിതിയിലാണ്
ഇതിന് അടിയന്തിര പരിഹാരമാവശ്യപ്പെട്ട്
പഞ്ചായത്തിലേക്ക് നടന്ന മാർച്ച് വ്യാപാരി വ്യവസായി സമിതി താമരശ്ശേരി ഏരിയാ സിക്രട്ടറി ഓ കെ നാരായണൻ ഉൽഘാടനം ചെയ്തു.
ആർ കെ മുഹമ്മദ്, ഉസൈൻ എൻ, സ്റ്റാർ ബഷീർ, ബഷീർ തയ്യിൽ, പി.സുനിൽ കമാലുദ്ധീൻ എന്നിവർ സംസാരിച്ചു.
إرسال تعليق