തിരുവനന്തപുരം സെൻറ് ജോസഫ് സ്‌കൂൾ വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രി പി. പ്രസാദിനെ മകനും സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്ലറ്റൂൺ കമാന്ററുമായ ഭഗത് പ്രസാദ് സല്യൂട്ട് നൽകി സ്വീകരിക്കുന്നു.
തിരുവനന്തപുരം:
ഏറെ സല്യൂട്ടുകൾ കണ്ടെങ്കിലും ഇതൊരു ഒന്ന് ഒന്നര സല്യൂട്ടായെന്നാണ് ഏറെ പേരും പറയുന്നത്. മന്ത്രി പി. പ്രസാദിനെ നാളിതുവരെ ലഭിച്ച സല്യൂട്ടുകളിൽ നിന്നു മാറി ഏറെ പ്രത്യേകതയുള്ള സല്യൂട്ട് ലഭിച്ചത്.
തിരുവനന്തപുരം സെൻറ് ജോസഫ് സ്‌കൂൾ വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.
അതേ സ്‌കൂളിൽ പഠിക്കുന്ന മകനും സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്ലറ്റൂൺ കമാന്ററുമായ ഭഗത് പ്രസാദാണ് പിതാവിനെ സല്യൂട്ട് നൽകി സ്വീകരിച്ചത്. കേരള പൊലീസിൻ്റെ ഫേസ് ബുക്ക് പേജിലുൾപ്പെടെ ഈ ഫോട്ടോ പ്രചരിക്കുകയാണ്.
ഈ അപൂർവ നിമിഷം സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.
إرسال تعليق