വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ നടന്ന അറിവരങ്ങ് ദശദിന ക്യാമ്പിൻ്റെ സമാപന സമ്മേളനം കുന്ദമംഗലം ബി പി സി മനോജ് കുമാർ പി കെ ഉദ്ഘാടനം ചെയ്തു.
ഓമശ്ശേരി :
എഴുത്തിലും വായനയിലും പഠന പിന്തുണ ആവശ്യമായ വിദ്യാർഥികൾക്കായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ നടന്ന അറിവരങ്ങ് ദശദിന ക്യാമ്പ് വിദ്യാർഥികൾക്ക് അറിവിനൊപ്പം അനുഭവമായി മാറി.
വായനയിലും എഴുത്തിലും മികവുണ്ടാക്കാൻ കഴിയുന്ന രീതിയിൽ സംഘടിപ്പിച്ച ഭാഷാ പഠന പരിപോഷണ പരിപാടിയിൽ 40 കുട്ടികൾ പങ്കാളികളായി.
അറിവരങ്ങ് ദശദിന ക്യാമ്പിൻ്റെ സമാപന സമ്മേളനം കുന്ദമംഗലം ബി പി സി മനോജ് കുമാർ പി കെ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് അബ്ദുൾ സത്താർ അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി എം പി ടി എ പ്രസിഡൻ്റ് ഭാവന വിനോദ് അധ്യാപകരായ ബിജു മാത്യു, ഷെല്ലി കെ ജെ വിദ്യാർഥി പ്രതിനിധികളായ മുഹമ്മദ് നസീഫ്, ആൽ ഫി ബിനു എന്നിവർ പ്രസംഗിച്ചു.
അറിവരങ്ങ് ദശദിന ക്യാമ്പിന് അധ്യാപകരായ ബിജില സി കെ, റോസ്മി രാജു, ഷമീറ മാനിപുരം, സാന്ദ്ര സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.
إرسال تعليق