കൂടരഞ്ഞി :
2024-2025വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ വികസന സെമിനാർ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സുരേഷ് കുമാർ സ്വാഗതം ആശംസിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് മാവറ കരട് വാർഷിക പദ്ധതി അവതരിപ്പിച്ചു.
ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഹെലൻ ഫ്രാൻസിസ്, മെമ്പർമാരായ ജോണി വാളിപ്ലാക്കൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
വാർഡ് മെമ്പർമാരായ ബോബി ഷിബു, ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, മോളി തോമസ്, നിർവഹണ ഉദ്യോഗസ്ഥർ, ആസൂത്രണസമിതി അംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, ജീവനക്കാർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസ്‌ലി ജോസ് നന്ദിയും പറഞ്ഞു.
Post a Comment