കൂടരഞ്ഞി : പുഷ്പഗിരി ലിറ്റിൽ ഫ്ളവർ സ്കൂളിന്റെ ഭാഗമായി ആരംഭിച്ച ഫുട്ബോൾ അക്കാദമി സന്തോഷ്‌ ട്രോഫി താരവും നിലവിൽ ഗോകുലം എഫ്.സിയുടെ കളിക്കാരനുമായ ശ്രീ.പി.എൻ നൗഫൽ ഉദ്ഘാടനം ചെയ്തു.
സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട നാല്പതോളം കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം ആരംഭിച്ചിരിക്കുന്നത്.

സെപ്റ്റ് സംസ്ഥാന കോർഡിനേറ്റർ ശ്രീ.വി.എ ജോസ് മാസ്റ്ററുടെ മാർഗ്ഗനിർദ്ദേശങ്ങളോടെയാണ് അക്കാദമി പ്രവർത്തിക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ പ്രധാനധ്യാപകരായ ജെസി കെ.യു, ജിബിൻ പോൾ, സെപ്റ്റ് സംസ്ഥാന കോർഡിനേറ്റർ വി.എ ജോസ്, പരിശീലകൻ ബിജു കുരുവിള,ബൈജു എമ്മാനുവൽ, ബിൻസ്.പി. ജോൺ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post