ഓമശ്ശേരി: മുക്കം മുനിസിപ്പാലിറ്റിയിലെ ഇരട്ടക്കുളങ്ങര ഡിവിഷൻ എം.എസ്.എഫ്.കമ്മിറ്റി അമ്പലക്കണ്ടി വിൻപോയിന്റ് അക്കാദമിയുടെ സഹകരണത്തോടെ ഈ വർഷം പരീക്ഷ എഴുതുന്ന എസ്.എസ്.എൽ.സി,പ്ലസ് ടു വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ നൽകുന്നതിനായി നിശാ സംഗമം (ആസ്പയർ '24)സംഘടിപ്പിച്ചു.നൂറിൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു.
ഇരട്ടക്കുളങ്ങര മഠത്തിൽ നിസാറിന്റെ വീട്ടങ്കണത്തിൽ നടന്ന വിദ്യാർത്ഥി സംഗമം ഓമശ്ശേരി ഗ്രാമ പഞ്ചയത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യുനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.ഡിവിഷൻ എം.എസ്.എഫ്.പ്രസിഡണ്ട് എം.എം.റാഷിദ് അദ്ധ്യക്ഷത വഹിച്ചു.മോട്ടിവേഷൻ സ്പീക്കർ പി. കെ.എം അനസ് ക്ലാസിന് നേത്യത്വം നൽകി.യൂത്ത് ലീഗ് മുക്കം മുനിസിപ്പൽ പ്രസിഡണ്ട് ശരീഫ് വെണ്ണക്കോട്,വിൻ പോയിന്റ് അക്കാദമി കോ-ഓർഡിനേറ്റർ യു.അബ്ദുൽ ഹസീബ്,എം.എസ്.എഫ്.മുനിസിപ്പൽ പ്രസിഡണ്ട് മിദ്ലാജ് മുണ്ടുപാറ,എം.എം.ഇബ്രാഹീം മുസ്‌ലിയാർ,പി.ശറഫുദ്ധീൻ,വി.സി.ഇബ്രാഹീം,മഠത്തിൽ ഇബ്രാഹീം,എസ്.കെ.റഷീദ്,ടി.ഷാനു,എസ്.കെ.മുൻഷിർ അലി,ഇ.കെ.സിനാൻ,ഇ.കെ.അഫ്‌സൽ,ഇ.കെ.ആദിൽ എന്നിവർ സംസാരിച്ചു.ജനറൽ സെകട്ടറി എം.എ.അബ്ദുൽ ബാസിൽ സ്വാഗതവും ട്രഷറർ മുഹമ്മദ് മുബാറക്ക് നന്ദിയും പറഞ്ഞു.
ഫോട്ടോ:ഇരട്ടക്കുളങ്ങര ഡിവിഷൻ എം.എസ്.എഫ്.കമ്മിറ്റി സംഘടിപ്പിച്ച 'ആസ്പയർ 24' ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്യുന്നു.
Post a Comment