തിരുവമ്പാടി :
പുല്ലൂരാംപാറ ഒട്ടോറിക്ഷ തൊഴിലാളി യൂണിയൻ കാർഡ് വിതരണവും കേന്ദ്ര ഗവൺമെൻ്റിൻ്റെ തൊഴിലാളി വിരുദ്ധ നിയമത്തിനെതിരെ ഒപ്പുശേഖരണവും നടത്തി.
കേന്ദ്ര ഗവൺമെൻ്റ് പുതിയതായി നടപ്പാക്കിയിരിക്കുന്ന മോട്ടോർ വാഹന തൊഴിലാളികളെ ദ്രോഹിക്കുന്ന കരിനിയമം പിൻവലിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു.

മോട്ടോർ തൊഴിലാളി യൂണിയൻ
സംസ്ഥാനകമ്മിറ്റി അംഗം ഷിജി ആൻ്റണി യോഗം ഉദ്ഘാടനം ചെയ്തു. യുണിയൻ മെമ്പർ മാർക്കുള്ള ഐഡി കാർഡുകൾ വിതരണവും നടത്തി. പി.ടി അഗസ്റ്റിൻ, റോയി ടി ഓണാട്ട്. ബിനു പി.എ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post