ഓമശ്ശേരി: കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ച ഓമശ്ശേരി പഞ്ചായത്തിലെ അമ്പലക്കണ്ടി എട്ടാം വാർഡിലുള്ള നെരൂക്കിൽ-കളപ്പറ്റകുന്നുമ്മൽ റോഡ് വാർഡ് മെമ്പറും പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്ത് വകയിരുത്തിയ മൂന്ന് ലക്ഷത്തി അമ്പത്തി ഒന്നായിരം രൂപ ചെലവഴിച്ചാണ് കോൺക്രീറ്റ് പ്രവൃത്തി നടത്തിയത്.
വാർഡ് വികസന സമിതി കൺവീനർ അബു മൗലവി അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.കോമളവല്ലി,മുൻ വാർഡ് മെമ്പർ കെ.ടി.മുഹമ്മദ്,നെച്ചൂളി മുഹമ്മദ് ഹാജി,മുഹമ്മദ് ഹാജി പാറങ്ങോട്ടിൽ,ഹുസൈൻ യമാനി നെരൂക്കിൽ,കെ.പി.ഹംസ,കെ.സി.സക്കീർ അശ്‌അരി,പ്രകാശൻ കാവിലം പാറ,വി.സി.അബൂബക്കർ,കെ.ടി.ഇബ്രാഹീം ഹാജി,അബ്ദുൽ ഖാദർ പേവിൻ തൊടിക,കെ.ടി.എ.ഖാദർ,എൻ.അബ്ദുല്ല ബാഖവി,കെ.ടി.ഹാരിസ്,പി.പി.നൗഫൽ,തോട്ടുങ്ങര മുഹമ്മദ്,സി.വി.ഇബ്രാഹീം,മോയിൻ പുതിയോട്ടിൽ,ഇബ്രാഹീം പുതിയോട്ടിൽ,ആലി മുസ്‌ലിയാർ മലയിൽ,സലാം വാപ്പിനകത്ത്,അഷ്‌റഫ് മലയിൽ,പ്രമോദ് കളപ്പറ്റക്കുന്നുമ്മൽ എന്നിവർ സംസാരിച്ചു.
ഫോട്ടോ:അമ്പലക്കണ്ടി എട്ടാം വാർഡിലെ കോൺ ക്രീറ്റ് നടത്തിയ നെരൂക്കിൽ-കളപ്പറ്റക്കുന്നുമ്മൽ റോഡ് വാർഡ് മെമ്പറും പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്യുന്നു.
Post a Comment