താമരശ്ശേരി: ചമൽ ചുണ്ടൻകുഴി ശ്രീ കുട്ടിച്ചാത്തൻ കാവിൽ തിറ, വെള്ളാട്ട് മഹോത്സവത്തിന് കൊടിയേറി.

 മഠാധിപതി രവീന്ദ്രൻ സി.കെ, ഉത്സവകമ്മറ്റി പ്രസിഡണ്ട്‌ എം.പി പ്രേമൻ എന്നിവർ ചേർന്ന് കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ഉത്സവക്കമ്മറ്റി അംഗങ്ങൾ, മാതൃസമിതി അംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

2024 മാർച്ച്‌ 04- (കുംഭം 20) തിങ്കളാഴ്ച രാവിലെ ഗണപതിഹോമത്തോട് കൂടി ഉത്സവ ചടങ്ങുകൾ ആരഭിക്കും തുടർന്ന് കാവുണർത്തൽ, ത്രികാല പൂജ, അർച്ചന, കാഴ്ച വരവ്, സമൂഹസദ്യ, ഗുരുദേവൻ വെള്ളാട്ട്, മലങ്കുറത്തിയമ്മ, നാഗകാളി തിറ, ദീപാരാധന, താലപ്പൊലി എഴുന്നള്ളത്ത്, തിറ വെള്ളാട്ട്, തീക്കുട്ടിച്ചാത്തൻ തിറ , പറക്കുട്ടിച്ചാത്തൻ തിറ (കോലാധാരി: നിധീഷ് പെരുവണ്ണാൻ), അന്നദാനം,  തിളച്ചഗുരുതി, ചൂട്ടുകളി, കനലാട്ടം എന്നിവ ഉണ്ടാകും.

Post a Comment

أحدث أقدم