ഓമശ്ശേരി:
കൊടുവള്ളി എം.എൽ.എ.ഡോ:എം.കെ.മുനീറിന്റെ നേതൃത്വത്തിലുള്ള ഗ്രാന്റ്‌ മണ്ഡലം ഫെസ്റ്റിനോടനുബന്ധിച്ച്‌ ഓമശ്ശേരിയിൽ നടക്കുന്ന ദശദിന കാർഷിക എക്സ്പോയുടെ ഭാഗമായി കലാമേള സംഘടിപ്പിച്ചു.ഓമശ്ശേരി ബസ്‌ സ്റ്റാന്റ്‌ പരിസരത്ത്‌ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ബ്ലോക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.എം.അഷ്‌റഫ്‌ മാസ്റ്റർ ഉൽഘാടനം ചെയ്തു.പഞ്ചായത്ത്‌ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ,വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി,ബ്ലോക്‌ പഞ്ചായത്തംഗം മഹ്‌റൂഫ്‌ തട്ടാഞ്ചേരി,സംഘാടക സമിതി ഭാരവാഹികളായ പി.വി.സ്വാദിഖ്‌,കെ.പി.അയമ്മദ്‌ കുട്ടി മാസ്റ്റർ,ടി.ശ്രീനിവാസൻ,പഞ്ചായത്തംഗം എം.ഷീജ ബാബു എന്നിവർ പ്രസംഗിച്ചു.പഞ്ചായത്ത്‌ സംഘാടക സമിതി കൺവീനർ സൈനുദ്ദീൻ കൊളത്തക്കര സ്വാഗതവും പഞ്ചായത്തംഗം കെ.പി.രജിത നന്ദിയും പറഞ്ഞു.

ഫോട്ടോ:ഗ്രാന്റ്‌ മണ്ഡലം ഫെസ്റ്റിനോടനുബന്ധിച്ച്‌ ഓമശ്ശേരിയിൽ നടന്ന കലാമേള ബ്ലോക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.എം.അഷ്‌റഫ്‌ മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു.

Post a Comment

أحدث أقدم