മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ പ്രോൽസാഹിപ്പിക്കണം:എം.കെ.രാഘവൻ എം.പി.
ഓമശ്ശേരി:കൊടുവള്ളി എം.എൽ.എ.ഡോ:എം.കെ.മുനീറിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗ്രാന്റ് മണ്ഡലം ഫെസ്റ്റിനോടനുബന്ധിച്ച് ഓമശ്ശേരിയിൽ ആരംഭിച്ച ദശദിന കാർഷിക പ്രദർശന വിപണന മേളയുടെ ഭാഗമായി ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ കർഷക സെമിനാർ സംഘടിപ്പിച്ചു.എം.കെ.രാഘവൻ എം.പി.ഉൽഘാടനം ചെയ്തു.
രാസ വളങ്ങളുടേയും കീടനാശിനികളുടേയും അമിതോപയോഗം കൊണ്ട് വിഷമയമായിക്കൊണ്ടിരിക്കുകയും ഉൽപ്പന്നങ്ങൾക്ക് വിലത്തകർച്ച നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ പ്രോൽസാഹിപ്പിക്കണമെന്നും അതു വഴി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് സർക്കാറുകൾ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാനത്തെ മികച്ച ക്ഷീരസംഘം സെക്രട്ടറിയായി സർക്കാർ തെരഞ്ഞെടുത്ത ഓമശ്ശേരി ക്ഷീരസംഘം സെക്രട്ടറി പി.എം.കേശവൻ നമ്പൂതിരിക്ക് ഗ്രാമപഞ്ചായത്തിന്റെ ഉപഹാരം എം.കെ.രാഘവൻ എം.പി.കൈമാറി.
പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.ഗ്രാന്റ് ഫെസ്റ്റ് പഞ്ചായത്ത് വർ.കൺവീനർ പി.വി.സ്വാദിഖ് മേളയും റിട്ട:പ്രിൻസിപ്പൽ കൃഷി ഓഫീസർ പി.വിക്രമൻ 'വിളപരിപാലനവും കീടനിയന്ത്രണങ്ങളും'വിശദീകരിച്ചു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,ബ്ലോക് പഞ്ചായത്തംഗം എസ്.പി.ഷഹന,കെ.കെ.അബ്ദുല്ലക്കുട്ടി,പി.പി.കുഞ്ഞായിൻ,പി.അബ്ദുൽ നാസർ,എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,കൊടുവള്ളി എ.ഡി.എ.പ്രിയ മോഹൻ,ഒ.എം.ശ്രീനിവാസൻ നായർ,യു.കെ.ഹുസൈൻ,ഒ.പി.സുഹറ,കെ.ആനന്ദകൃഷ്ണൻ,വി.ജെ.ചാക്കോ,എ.കെ.അബ്ദുല്ല,കെ.പി.അയമ്മദ് കുട്ടി മാസ്റ്റർ,എം.ഷീജ ബാബു,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,സൂപ്പർ അഹമ്മദ് കുട്ടി ഹാജി,ഒ.പി.അബ്ദുൽ റഹ്മാൻ,നൗഷാദ് ചെമ്പറ,സി.ഡി.എസ്.ചെയർപേഴ്സൺ സുഹറാബി നെച്ചൂളി,കൃഷി അസിസ്റ്റന്റുമാരായ കെ.എസ്.നളിനി,രാഗിത കിരൺ എന്നിവർ പ്രസംഗിച്ചു.കൃഷി ഓഫീസർ പി.പി.രാജി നന്ദി പറഞ്ഞു.
പഞ്ചായത്ത് ഓഫീസ് പരിസരത്തെ ബസ് സ്റ്റാന്റിൽ പ്രത്യേകം സജ്ജീകരിച്ച സ്റ്റാളുകളിലും വേദികളിലുമാണ് കാർഷിക പ്രദർശന വിപണന മേള നടക്കുന്നത്.വൈവിധ്യങ്ങളായ കാർഷികോൽപ്പന്നങ്ങളുടേയും ഉപകരണങ്ങളുടേയും പ്രദർശനവും വിൽപനയും,വ്യാപാരോൽസവം,ഫുഡ് ഫെസ്റ്റ്,കുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ അമ്യൂസ്‌മന്റ് പാർക്ക്,സാംസ്കാരിക സദസ്സ്,കലാ വിരുന്ന് തുടങ്ങിയ വിവിധങ്ങളായ പരിപാടികളോടെയാണ് ദശദിന കാർഷിക പ്രദർശന വിപണന മേള നടക്കുന്നത്.ഇന്ന് (ബുധൻ) വൈകുന്നേരം 4 മണി മുതൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ കുടുംബോൽസവം നടക്കും.കുടുംബിനികളുടേയും കുട്ടികളുടേയും നേതൃത്വത്തിൽ വൈവിധ്യങ്ങളായ പരിപാടികൾ അരങ്ങേറും.മേളയുടെ ഭാഗമായി 23 ന് (വെള്ളി) ഓമശ്ശേരിയിൽ മൊബൈൽ യൂണിറ്റ് മണ്ണ് പരിശോധനയും സോയിൽ കൺസർവേഷൻ വകുപ്പിന്റെ ഡിബേറ്റും നടക്കും.
ഫോട്ടോ:ഓമശ്ശേരിയിൽ കാർഷിക സെമിനാർ എം.കെ.രാഘവൻ എം.പി.ഉൽഘാടനം ചെയ്യുന്നു.
Post a Comment