ജോർദാനിലെ യുഎസ് സേനാതാവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിക്കാൻ അമേരിക്ക. ഇറാഖിലെയും സിറിയയിലെയും സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. യുഎസ് സേനാതാവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് സൈനികർ മരിച്ചിരുന്നു.
ആക്രമണത്തിന് പിന്നിൽ ഇറാൻ പിന്തുണയുള്ള തീവ്രവാദ സംഘമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആരോപിച്ചിരുന്നു. ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് വലിയ തോതിലുള്ള ആക്രമണം യുഎസ് സേനയ്ക്ക് നേരെ നടന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം യു.എസ് സേനാതകാവളങ്ങൾക്ക് നേരെ 150-ലേറെ ആക്രമണം നടന്നിട്ടുണ്ട്.
إرسال تعليق