തിരുവമ്പാടി :
നെല്ലി പൊയിൽ കണ്ടപ്പൻ ചാലിൽ ഇറക്കിടെ പുലിയിറങ്ങുന്നത് - നാട്ടുകാരിലുണ്ടായിരിക്കുന്ന അരക്ഷിതബോധം ദുരീകരിക്കാൻ അടിയന്തിരമായ നടപടികൾ സ്വീകരിക്കാൻ വനം വകുപ്പ് തയ്യാറാകണമെന്ന് കർഷക സംഘം തിരുവമ്പാടി ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി, ഇവിടെയുള്ള വൈദ്യുപദ്ധതി പ്രദേശത്ത് പുലിക്കൂട്ടം ഇറങ്ങുകയുണ്ടായി.
ഭയം മൂലം ജനങ്ങൾ വീടിനു വെളിയിലിറങ്ങാൻ മടിക്കുകയാണ്.
ഭയവിഹ്വലരായ നാട്ടുകാരെ കാണുന്നതിനും ആശ്വസിപ്പിക്കുന്നതിനും പരിഹാര നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ലിൻ്റോ ജോസഫ് എം എൽ എ , ഉന്നത ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാർ, CPM - ഏരിയാ സെക്രട്ടറി.VK വിനോദ് ,കർഷക സംഘം ഏരിയാ സെക്രട്ടറി ജോളി ജോസഫ്, പ്രസിഡണ്ട്C Nപുരുഷോത്തമൻ ,മേഖലാ പ്രസിഡണ്ടുമാരായ EK സാജു, ഷാജി ജോസഫ്, KM ബേബി - ജോണി ഇടശേരി, പുഷ്പ സുരേന്ദ്രൻ, ഷിജി ആൻ്റണി തുടങ്ങിയവർ സ്ഥലവും വീടുകളും സന്ദർശിച്ചു.
Post a Comment