കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് ചെമ്പുകടവ് പള്ളിപ്പടി പ്രദേശത്ത് ഇന്നലെ രാത്രി പുലിയെ കണ്ടതായി പ്രദേശവാസികൾ അറിയിച്ച  ഉടൻതന്നെ  മേൽ പ്രദേശത്ത് ഫോറസ്റ്റ് ആർ ആർ ടി യുടെ പരിശോധന ഇന്നലെ രാത്രി തന്നെ നടത്തുകയുണ്ടായി. എന്നാലും പുലിയേ കണ്ടെത്തുവാൻ സാധിച്ചിട്ടില്ല.

കൂടുതൽ നിരീക്ഷണത്തിനായി ഇന്ന് വൈകിട്ടോട് കൂടി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ക്യാമറ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ജനങ്ങൾ ജാഗരൂകരായിരിക്കുക. ഇന്നലെ കണ്ടപ്പൻ ചാൽ പുഴ ക്രോസ് ചെയ്ത് പുലി പോകുന്നതായി കണ്ടു എന്ന് പറഞ്ഞ പ്രദേശത്തും ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.

സാമൂഹ്യ മാധ്യമങ്ങളിൽ കൂടി അനാവശ്യ പ്രചരണങ്ങൾ നടത്തി ജനങ്ങളെ ഭീതിയിൽ ആക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക എന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അറിയിച്ചു.

Post a Comment

أحدث أقدم