തിരുവമ്പാടി :
പട്ടിക വർഗ്ഗ മേഖലയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് അവരുടെ ഊരിൽ തന്നെ പഠനസംബന്ധമായും പാഠ്യേതര
സംബന്ധമായും അധിക വിദ്യാഭ്യാസം നൽകുന്നതിനായുള്ള ട്യൂഷൻ സെന്റർ മാതൃക യിൽ ആരംഭിക്കുന്നതാണ് ബ്രിഡ്ജ് കോഴ്സ്.പട്ടിക വർഗ്ഗ മേഖല യിലെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്ക് തടയുക എന്നതാണ് പദ്ധതി യുടെ പ്രധാന ലക്ഷ്യം വിദ്യാർത്ഥികളെ ആരോഗ്യശുചിത്വ അവബോധമുള്ള പൗരന്മാർ ആക്കുന്നതിനോടൊപ്പം അവരുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുക, മികച്ച തലമുറയെ വാർത്തെടുക്കാൻ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യത്തെ ഉൾക്കൊണ്ട് കുടുംബശ്രീ ജില്ലാ മിഷനും തിരുവമ്പാടി
സി ഡി എസും ചേർന്ന് ബ്രിഡ്ജ് കോഴ്സ് ആരംഭിച്ചു.
മേലെ പൊന്നാങ്കയം കോളനി നിവാസികളും, കുടുംബശ്രീ അംഗങ്ങളും, പൊതുപ്രവർത്തകരും പങ്കെടുത്ത പരിപാടിക്ക് സിഡിഎസ് മെമ്പർ സബിത സുബ്രഹ്‌മണ്യൻ സ്വാഗതം പറഞ്ഞു. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ
സി ഡി എസ് ചെയർ പേഴ്സൺ പ്രീതി രാജീവ് അദ്ധ്യക്ഷത വഹിച്ചു.
കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർശ്രീമതി ആർ.സിന്ധു മുഖ്യാതിഥിയായി. ട്രൈബൽ ജില്ലാ പ്രോഗ്രാം മാനേജർ ശ്രീമതി അനഘ പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ലിസി മാളിയേക്കൽ, പഞ്ചായത്ത് അംഗം കെ.ഡി ആന്റണി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ്, എസ്.ടി പ്രൊമോട്ടർ ശ്യാം കിഷോർ, കുടുംബശ്രീ
എസ്.ടി അനിമേറ്റർ ഗ്രീഷ്മ, സിഡിഎസ് മെമ്പർമാരായ സിന്ധു, ഷീജ, നജ്മ, സോന എന്നിവർ പദ്ധതിക്ക് ആശംസകളറിയിച്ചു. നീന സാജു നന്ദി അറിയിച്ചു.
Post a Comment