താമരശ്ശേരി : ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ ഉറപ്പാക്കണമെന്നും താല്‍ക്കാലിക ജീവനക്കാരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കണമെന്നും താമരശ്ശേരി പഞ്ചായത്ത് എസ്.ടി.യു കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങളിലെ സങ്കീര്‍ണ്ണതകള്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ ഇളവുകള്‍ നല്‍കാനും താല്‍ക്കാലിക ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച മതിയായ വേതനം ഉറപ്പാക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. വിവിധ തൊഴിലാളി സംഘടനകളില്‍ നിന്നും എസ്.ടി.യു വിലേക്ക് കടന്നു വന്ന തൊഴിലാളികള്‍ക്ക് കണ്‍വെന്‍ഷനില്‍ സ്വീകരണം നല്‍കി. കണ്‍വെന്‍ഷന്‍ ഉദ്ഘാടനവും അംഗത്വ വിതരണവും പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.പി. ഹാഫിസ് റഹിമാന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് എസ്.ടി.യു പ്രസിഡണ്ട് വി.കെ. മുഹമ്മദ് കുട്ടിമോന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ് ലിം ലീഗ് ജന. സെക്രട്ടറി എം. സുല്‍ഫീക്കര്‍, ഗവ. താലൂക്ക് ഹോസ്പിറ്റല്‍ ടെമ്പററി എംപ്ലോയീസ് യൂണിയന്‍ (എസ്.ടി.യു)പ്രസിഡണ്ട് സുബൈര്‍ വെഴുപ്പൂര്‍, ജന. സെക്രട്ടറി വി.സി. അബൂബക്കര്‍, മോട്ടോര്‍ തൊഴിലാളി യൂണിയന്‍ നിയോജക മണ്ഡലം ട്രഷറര്‍ സി.ടി സുലൈമാന്‍ സംസാരിച്ചു. എസ്.ടി.യു പഞ്ചായത്ത് ജന. സെക്രട്ടറി റഹീം എടക്കണ്ടി സ്വാഗതവും മോട്ടോര്‍ യൂണിയന്‍ പഞ്ചായത്ത് പ്രസിഡണ്ട് സലീം വാളൂര്‍പൊയില്‍ നന്ദിയും പറഞ്ഞു.
ചിത്രം...താമരശ്ശേരി പഞ്ചായത്ത് എസ്.ടി.യു കണ്‍വെന്‍ഷന്‍ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡണ്ട് പി.പി. ഹാഫിസ് റഹിമാന്‍ ഉദ്ഘാടനം ചെയ്യുന്നു.
Post a Comment