വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൻ്റെ നേതൃത്വത്തിൽ പെരിവില്ലി ഹന്ന ഫ്ലോർമിൽ റഫീഖിൻ്റെ വീട്ടിൽ നടന്ന പ്രാദേശിക പി ടി എ യോഗം


ഓമശ്ശേരി :
വിദ്യാലയമികവുകൾ പൊതുസമൂഹത്തിലേക്കെത്തിക്കുന്നതിനും വിദ്യാലയ പ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെടെയും സമൂഹത്തിൻ്റെയും പങ്കാളിത്തം വർധിപ്പിക്കുന്നതിനുമായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പ്രാദേശിക പി ടി എ യോഗങ്ങൾ രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തംകൊണ്ട് കൂടുതൽ ശ്രദ്ധേയമാകുന്നു.



വിദ്യാലയമികവുകളുമായി കുട്ടികളുടെ വീടുകളിലേക്കും ഗ്രാമങ്ങളിലേക്കുമിറങ്ങി മാതൃക സൃഷ്ടിക്കുന്ന വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൻ്റെ പ്രാദേശിക പി ടി എ യോഗങ്ങൾ കുടുംബ സംഗമങ്ങളായി മാറി. ഓരോ പ്രദേശത്തും നടക്കുന്ന പി ടി എ യോഗങ്ങളിൽ മുഴുവൻ രക്ഷിതാക്കളും വിദ്യാർഥികളും അധ്യാപകരും പങ്കാളികളായി.
വിദ്യാലയമികവുകളുടെ അവതരണത്തിനും കുട്ടികളുടെ കലാപരിപാടികൾക്കും അക്കാദമിക-വിദ്യാലയ വികസന ചർച്ചകൾക്കും വേദിയാകുന്ന പ്രാദേശിക പി ടി എ യോഗങ്ങൾ എല്ലാ പ്രദേശങ്ങളിലും സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വേനപ്പാറ യു പി സ്കൂൾ
അമ്പലത്തിങ്ങൽ, വേനപ്പാറ ,തെച്ച്യാട്, പെരിവില്ലി എന്നിവിടങ്ങളിലെ പ്രാദേശിക പിടിയോഗങ്ങൾ പൂർത്തിയായി.
പെരിവില്ലിയിൽ ഹന്ന ഫ്ലോർമിൽ റഫീഖിൻ്റെ വീട്ടിൽ ചേർന്ന കുടുംബ സംഗമത്തിൻ്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. സൈമൺ കിഴക്കേക്കുന്നേൽ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം രജിത രമേശ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി പി ടി എ പ്രസിഡൻ്റ് അബ്ദുൾ സത്താർ എം പി ടി എ പ്രസിഡൻ്റ് ഭാവന വിനോദ്,അംഗൻവാടി ടീച്ചർ വള്ളി, അധ്യാപകരായ ഷെല്ലി കെ ജെ, ബിജില സി.കെ വിദ്യാർഥി പ്രതിനിധി ഹന്ന ഫാത്തിമ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post