തിരുവമ്പാടി :
കിഴക്കോത്ത് കൃഷിഭവൻ പരിധിയിലെ കർഷകരുടെ കൂട്ടായ്മയായ എസ്.കെ.എസ് സംഘത്തിന്റെ നേതൃത്വത്തിൽ നാൽപതോളം കർഷകർ തിരുവമ്പാടിയിലെ കൃഷിയിടങ്ങളിൽ പഠനസന്ദർശനം നടത്തി.
ജയ്സൺ പ്ലാത്തോട്ടത്തിലിന്റെ ലെയ്ക് വ്യൂ വില്ല, ഡൊമിനിക് മണ്ണൂക്കുശുമ്പിലിന്റെ കാർമ്മൽ ഫാം, ദേവസ്യ മുളക്കലിന്റെ ഫ്രൂട്ട് ഫാം റിസോർട്, എമേഴ്സൻ ജോസഫിന്റെ കല്ലോലിക്കൽ അഗ്രോ ഫാം, ജോസ് പുരയിടത്തിലിന്റെ പുരയിടത്തിൽ ഗോട്ട് ഫാം എന്നിവിടങ്ങൾ സന്ദർശിച്ച് ഫാം ഉടമകളുമായി സംവദിച്ച് ഇവരുടെ അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് സന്ദർശക സംഘം മടങ്ങി. കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ ക്ലാസ്സ് എടുത്തു. അസിസ്റ്റന്റ് ഓഫീസർമാരായ രാജേഷ്, മിഷേൽ, തിരുവമ്പാടി ഫാംടൂറിസ സൊസൈറ്റി പ്രസിഡണ്ട് അജു എമ്മാനുവൽ തുടങ്ങിയവരും സന്ദർശക സംഘവുമായി സംവദിച്ചു.
എസ്.കെ.എസ് സംഘത്തിന്റെ ഭാരവാഹികളായ കെ കെ. അബ്ദുറഹ്മാൻ മാസ്റ്റർ,
കെ കെ. അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, കെ. ടി. അബ്ദുറഹ്മാൻ മാസ്റ്റർ, ടി.കെ.സി. അബ്ദു റഹ്മാൻ എന്നിവർ സന്ദർശന പരിപാടിക്ക് നേതൃത്വം നൽകി.
Post a Comment