ഓമശ്ശേരി:' ഹരിതം,സുന്ദരം,ഓമശ്ശേരി'പദ്ധതിയുടെ ഭാഗമായി ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി ഹരിത കർമ്മ സേനക്ക് യൂണിഫോം വിതരണം ചെയ്തു.2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് മുഴുവൻ ഹരിത കർമ്മ സേനാംഗങ്ങൾക്കും യൂണിഫോമുകൾ വിതരണം ചെയ്തത്.
പഞ്ചായത്തിൽ ഇതിനകം ശ്രദ്ദേയമായ അജൈവ മാലിന്യ സംസ്കരണ പദ്ധതി വിജയകരമായി നടപ്പിലാക്കുന്നത് ഹരിത കർമ്മ സേനയുടെ നേതൃത്വത്തിലാണ്.
പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ വിതരണോൽഘാടനം നിർവ്വഹിച്ചു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,കെ.പി.രജിത,എം.ഷീല,നിർവ്വഹണ ഉദ്യോഗസ്ഥൻ വി.ഇ.ഒ.മുഹമ്മദ് ഹാഫിസ്,ഹരിത കർമ്മ സേന ടീം ലീഡർ ടി.വി.സ്വീറ്റി എന്നിവർ സംസാരിച്ചു.
ഫോട്ടോ:ഓമശ്ശേരിയിൽ ഹരിത കർമ്മ സേനാംഗങ്ങൾക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ യൂണിഫോം വിതര ,ണം ചെയ്യുന്നു.
إرسال تعليق