തെയ്യപ്പാറ: പതിനെട്ടാം വാർഡും, നാട്ടുകൂട്ടം ക്ലബ്ബും, വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെയും നേതൃത്വത്തിൽ തെയ്യപ്പാറ സാംസ്കാരിക നിലയത്തിൽ വച്ചു നടന്ന ചടങ്ങിൽ ജിതിൻ ഷാജു തേന്മലയിൽ & സ്നേഹജിതിൻ എന്നിവർ സ്പോൺസർ ചെയ്ത പതിനായിരം രൂപയും, നാട്ടുകൂട്ടം ക്ലബ് വക മൊമെൻ്റോയും ബഹു: പഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി നൽകി ആദരിച്ചു.
പ്രസ്തുത യോഗത്തിൽ സുധീഷ് സ്വാഗതവും, വൈസ് പ്രസിഡൻ്റ് ചിന്ന അശോകൻ അദ്ധ്യക്ഷതയും വഹിച്ചു. ക്ലബ് പ്രസിഡൻ്റ് സാബു തേന്മല, അബൂബക്കർ മൗലവി, മുൻ പ്രസിഡൻ്റ് ലിസി ചാക്കോ, പോൾ ടി. ഐസക്, ഇബ്രാഹിം തട്ടൂർ, റെജി പേഴത്തിങ്കൽ എന്നിവർ ആശംസ അർപ്പിച്ചു.
മുൻ മെമ്പർ സജിനി രാമൻകുട്ടി നന്ദി പറഞ്ഞു.
Post a Comment