സി.പി.എം.മതേതര ചേരിയെ ദുർബലപ്പെടുത്തുന്നു:
അഡ്വ:പി.കെ.ഫിറോസ്‌.

ഓമശ്ശേരി:
കലക്കു വെള്ളത്തിൽ മീൻ പിടിക്കാനാണ്‌ സി.പി.എം.ശ്രമിക്കുന്നതെന്നും മതേതര ചേരിയെ ദുർബലപ്പെടുത്തുന്ന സമീപനമാണ്‌ നാളിതു വരെ അവർ സ്വീകരിച്ചതെന്നും മുസ്‌ലിം യൂത്ത്‌ ലീഗ്‌ സംസ്ഥാന ജന:സെക്രട്ടറി അഡ്വ:പി.കെ.ഫിറോസ്‌ ആരോപിച്ചു.

സി.പി.എമ്മിന്റെ ന്യൂനപക്ഷ പ്രേമം കാപട്യമാണെന്നും മതേതര മുന്നണിക്ക്‌ നായകത്വം വഹിക്കാൻ കോൺഗ്രസിനേ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഘ്‌പരിവാർ പ്രവർത്തനങ്ങൾ രാജ്യ താൽപര്യത്തിനെതിരാണെന്നും ആസന്നമായ ലോക്സഭ തെരഞ്ഞെടുപ്പ്‌ മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിനാവണമെന്നും ഫിറോസ്‌ പറഞ്ഞു.

അമ്പലക്കണ്ടി ടൗൺ മുസ്‌ലിം ലീഗ്‌ കമ്മിറ്റിയുടെ നവീകരിച്ച കെ.ടി.ഹുസൈൻ ഹാജി സ്മാരക ഓഫീസും എട്ടാം വാർഡ്‌ മുസ്‌ലിം ലീഗ്‌ കമ്മിറ്റിയുടെ സമ്മേളനവും അമ്പലക്കണ്ടിയിൽ ഉൽഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ടൗൺ മുസ്‌ലിം ലീഗ്‌ പ്രസിഡണ്ട്‌ നെച്ചൂളി മുഹമ്മദ്‌ ഹാജി അദ്ധ്യക്ഷത വഹിച്ചു.

എൻ.സി.ജംഷീറലി ഹുദവി മുഖ്യപ്രഭാഷണം നടത്തി.പി.കെ.ഫിറോസിന്‌ സംഘാടക സമിതി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടിയും ജംഷീറലി ഹുദവിക്ക്‌ വാർഡ്‌ മുസ്‌ലിം ലീഗ്‌ പ്രസിഡണ്ട്‌ അബു മൗലവി അമ്പലക്കണ്ടിയും ഉപഹാരങ്ങൾ കൈമാറി.

വ്യത്യസ്ത മേഖലകളിൽ മികവ്‌ തെളിയിച്ച ഫിഗർ ഹാരിസ്‌,മുഹമ്മദ്‌ അബ്ദുൽ ബാസിത്ത്‌,സഹൽ കുഴിമ്പാട്ടിൽ,കെ.പി.മുഹമ്മദ്‌ യാനിഷ്‌,പി.മുഹമ്മദ്‌ ഷഹൽ എന്നിവരെ ചടങ്ങിൽ വെച്ച്‌ ഉപഹാരം നൽകി ആദരിച്ചു.

പി.വി.മൂസ മുസ്‌ലിയാർ പ്രാർത്ഥന നടത്തി.യു.കെ.ഹുസൈൻ,കെ.കെ.അബ്ദുല്ലക്കുട്ടി,പി.വി.സ്വാദിഖ്‌,പി.അബ്ദുൽ നാസർ,സൈനുദ്ദീൻ കൊളത്തക്കര,ശരീഫ്‌ വെണ്ണക്കോട്‌,റസാഖ്‌ മാസ്റ്റർ തടത്തിമ്മൽ,പാറങ്ങോട്ടിൽ മുഹമ്മദ്‌ ഹാജി പുത്തൂർ,കെ.പി.അബ്ദുൽ അസീസ്‌ സ്വലാഹി,പി.പി.നൗഫൽ,യു.കെ.ഷാഹിദ്‌,കെ.എം.കോമളവല്ലി,കെ.ടി.മുഹമ്മദ്‌,പി.അഹമ്മദ്‌ കുട്ടി,സഹദ്‌ കൈവേലിമുക്ക്‌,ജീലാനി കൂടത്തായി,സഫീർ വെളിമണ്ണ,ടൗൺ യൂത്ത്‌ ലീഗ്‌-എം.എസ്‌.എഫ്‌.ഭാരവാഹികളായ നജീൽ നെരോത്ത്‌,ഷാനു തടായിൽ,കെ.എം.സിനാൻ നെരോത്ത്‌,കെ.ടി.മിദ്‌ലാജ്‌ എന്നിവർ സംസാരിച്ചു.വാർഡ്‌ മുസ്‌ലിം ലീഗ്‌ ജന:സെക്രട്ടറി പി.അബ്ദുൽ മജീദ്‌ മാസ്റ്റർ സ്വാഗതവും സംഘാടക സമിതി ജന:കൺവീനർ ഡോ:കെ.സൈനുദ്ദീൻ നന്ദിയും പറഞ്ഞു.

ഫോട്ടോ:അമ്പലക്കണ്ടിയിൽ മുസ്‌ലിം ലീഗ്‌ സമ്മേളനം യൂത്ത്‌ ലീഗ്‌ സംസ്ഥാന ജ.സെക്രട്ടറി അഡ്വ:പി.കെ.ഫിറോസ്‌ ഉൽഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post