കൂടരഞ്ഞി :
കുന്നമംഗലം ബിആർസിയുടെ ഇന്നവേറ്റീവ് സ്കൂൾ പുരസ്കാരം കക്കാടംപൊയിൽ സെന്റ് മേരിസ് ഹൈസ്കൂൾ കരസ്ഥമാക്കി.
2023 -24 വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ സർഗാത്മകമാക്കിയ വിദ്യാലയത്തിനുള്ള മികവ് പരിഗണിച്ചാണ് അവാർഡ്.
അവാർഡ് സമർപ്പണം ആദർശ് ജോസഫ്,കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാദർ ഡാൻറ്റിസ് കിഴക്കരക്കാട്ട് അധ്യക്ഷത വച്ചു. മനോജ് കുമാർ BPC കുന്നമംഗലം, പി ജെ ഷാജി ഹെഡ്മാസ്റ്റർ, സീന ബിജു വാർഡ് മെമ്പർ, ജോസഫ് പി ജെ PTA പ്രസിഡന്റ്, ടിന്റു സുനീഷ് MPTA പ്രസിഡന്റ്, സിസ്റ്റർ
ഗ്രേസി ടി എം സീനിയർ അസിസ്റ്റന്റ്, ദീപ ജോസ്, സിജു കുര്യാക്കോസ് സ്റ്റാഫ് സെക്രട്ടറി, സാവിയോ സെബാസ്റ്റ്യൻ സ്കൂൾ ലീഡർ എന്നിവർ പ്രസംഗിച്ചു.
Post a Comment