താമരശ്ശേരി:
എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷാഡ്യൂട്ടിക്ക് എൽ.പി., യു.പി. അധ്യാപക രെ നിയോഗിച്ചത് അധ്യാപകരുടെ വ്യാപക പരാതികൾക്ക് ഇടയാക്കുന്നു. എൽ.പി., യു.പി വിദ്യാലയങ്ങളിലെ അധ്യയനം താളം തെറ്റാൻ ഇത് കാരണമാവും . സ്വത
ന്ത്രമായി പ്രവർത്തിക്കുന്ന സ്കൂളു
കളെയാണ് ഇത് കൂടുതൽ പ്രതി
സന്ധിയിലാക്കുന്നത്.
കുറഞ്ഞ അധ്യാപകരുള്ള അത്തരം സ്കൂളുകളിൽ അധ്യാപകർ
പരീക്ഷ ഡ്യൂട്ടിക്ക് പോവുന്നത് അധ്യയനത്തെ ബാധിക്കും.
സ്വതന്ത്ര എൽ.പി., യു.പി
സ്കൂളിലെ അധ്യാപകരെ പരീക്ഷ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന്
ഡി.ഡി.ഇയുടെ ഉത്തരവ് നിലനി
ൽക്കെയാണ് വിവിധ ഉപജില്ലകളി
ൽ പ്രൈമറി അധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിച്ച് ഉത്തരവിറക്കിയി
രിക്കുന്നത്.
കഴിഞ്ഞ ദിവസം ഇറങ്ങിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിലും ഹയർസെക്കൻഡറി വിഭാഗം ഉള്ള സ്കൂളുകളിൽ നിന്ന് ഹൈസ്കൂൾ അല്ലെങ്കിൽ യു.പി. വിഭാഗം അധ്യാപകരെ പരീക്ഷാ ഡ്യൂട്ടിക്ക് നിയമിക്കാമെന്നുമാണ് അറിയിച്ചിട്ടുള്ളത്.
ആവശ്യമെങ്കിൽ ബി.ആർ.സി.കളിൽ നിയമിച്ചിട്ടുള്ള ക്ലസ്റ്റർ കോ ഓർഡിനേറ്റർമാരെയും ഹയർസെക്കൻഡറി പരീക്ഷാ ഇൻവിജിലേറ്റർ ഡ്യൂട്ടിക്ക് നിയോഗിക്കാം എന്നും ഉത്തരവിൽ പറയുന്നു.
പല ഉപജില്ലകളിലും കഴിഞ്ഞ ദിവസങ്ങളിൽ പ്രൈമറി
അധ്യാപകരെ നിയമിച്ച് ഉത്തരവുകൾ ഇറങ്ങിയിട്ടുണ്ട്.
പ്രൈമറി സ്കൂളുകളിൽ വാർഷിക പരീക്ഷ അടുത്ത സമയവും അക്കാദമിക വർഷാവസാനം 'പഠനോത്സ
വം' പരിപാടി നടക്കേണ്ടതും മാർച്ചിലാണെന്നിരിക്കെ പ്രൈമറി അധ്യാപകരെ
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ ഡ്യൂട്ടിക്ക് നിയമിക്കുന്നത് പലയിടങ്ങളിലും വാർഷിക പരീക്ഷ യും പഠനോത്സ
വവും താളംതെറ്റുമെന്നും കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
നിലവിൽ ഉപജില്ലാ ഓഫിസിൽ നിന്ന് ഡ്യൂട്ടിക്ക് നിയോഗിച്ച് ഇറക്കിയ ഉത്തരവുകൾ പിൻവലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
Post a Comment